കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
May 27, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2015) കേരളത്തിലെ ഭൂസമ്പത്ത് സമ്പൂര്‍ണ പഠനത്തിന് വിധേയമാക്കി സമഗ്രഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്ന് എഫ് ഐ ടി യു സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹമീദ് കക്കണ്ടം പറഞ്ഞു. വെല്‍ഫെയര്‍പാര്‍ട്ടി ഭൂസമര സമിതി നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഉടന്‍ ഭൂമി പതിച്ചുനല്‍കുക, ഭൂപരിധി 10 സെന്റായി വര്‍ധിപ്പിക്കുക, കൈയേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വെല്‍ഫെയര്‍പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണം അവകാശികള്‍ക്ക് ഭൂമി നേടികൊടുക്കാന്‍ ഉപകരിച്ചിട്ടില്ല. ആദിവാസികള്‍, ദളിതര്‍ എന്നീ വിഭാഗങ്ങള്‍ ഇപ്പോഴും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. ഭൂമിയെ കൃഷി വ്യവസായം പാര്‍പ്പിടം മറ്റ് ആവശ്യങ്ങള്‍ എന്നിവയായി വേര്‍ത്തിരിച്ച് ലാന്റ് ബാങ്ക് ഉണ്ടാക്കണമെന്നും അബ്ദുല്‍ ഹമീദി കക്കണ്ടം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി മുഖ്യപ്രഭാഷണം നടത്തി. ഡി മുഹമ്മദ് കുഞ്ഞി, സദാനന്ദന്‍ കോളിയടുക്കം, തമ്പായി, ലക്ഷ്മി, ഖൈറുന്നിസ, ഉദയകുമാരി, ബി.കെ മുഹമ്മദ് കുഞ്ഞി, ഫ്രാന്‍സിസ് ബാബു, അബ്ദുല്ല നെച്ചിപടപ്പ് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും കെ.ടി ബഷീര്‍ നന്ദിയും പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി സംഘം താഹസില്‍ദാറിന് നിവേദനം നല്‍കി.
എം.എച്ച് സാലിഖ്, സി.എല്‍ അബ്ദുല്ല, മാധവി, സഫൂറ, ആഇശ, സുബൈര്‍ പേരിയ, നൂറിഷ മൂടംബയല്‍, അബ്ദുല്‍ റഷീദ് ചട്ടഞ്ചാല്‍, അബ്ദുല്‍ സലാം എരുതുംകടവ്, അനീസ് റഹ്മാന്‍, ജബ്ബാര്‍, ഷരീഫ്, ഹാരിസ് ബേവിഞ്ച, അനീസ് റഹ്മാന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, Land, Kanhangad, Thaluk Office March.