നിത്യാനന്ദ പോളി മാനേജ്മെന്റ് തീരുമാനം സ്വാഗതാര്‍ഹം: എം.എസ്.എഫ്
Mar 13, 2012, 11:18 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപനാധികൃതര്‍ നല്‍കിയ ബാഡ്ജില്‍ പ്രത്യേക മതത്തിന്റെ ചിഹ്നം ഉണ്ടായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പ്രയാസം നിലനില്‍ക്കുമ്പോള്‍ ബാഡ്ജ് ധരിക്കാതെ ക്ളാസ്സില്‍ കയറ്റില്ലെന്ന സ്ഥാപന മേധാവിയുടെ തീരുമാനത്തിനെതിരെ യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിസംഘടനകളെ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ മുന്‍ നിശ്ചയിച്ച ബാഡ്ജ് മാറ്റാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് എം.എസ്.എഫ് സ്വാമി നിത്യാനന്ദ പോളിടെക്നിക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ എം.എസ്.എഫിനെ പ്രതിനിധീകരിച്ച് ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം ഭാരവാഹികളായ സാദിഖുല്‍ അമീന്‍, സി.കെ.അസീബ്, യൂണിറ്റ് ജോ. സെക്രട്ടറി മുഹമ്മദ് ബദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
എസ്. എന്‍ പോളിടെക്നിക് ഭാരവാഹികള്‍: സാബിത് സി.എച്ച് (പ്രസി), അസറുദ്ദീന്‍. യു.പി.ടി, അബ്ദുല്‍ അസീസ് സി.എച്ച് ( വൈസ്. പ്രസി ), കുഞ്ഞബ്ദുള്ള.ടി.വി (ജനറല്‍ സെക്ര), മുഹമ്മദ് ബദറുദ്ദീന്‍, അനസ്.പി.വി ( ജോ.സെക്ര), റഷീദ് ടി.പി ( ട്രഷറര്‍).
Keywords: Nithyananda Polytechnic, Kanhangad, Kasaragod