'അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം'
Mar 27, 2013, 19:53 IST
കാഞ്ഞങ്ങാട്: 'അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം' കര്‍ണാടക ഹാസന്‍ കത്രിക്കട്ട ദേശീയപാതയില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ സജികുമാര്‍, ഭാര്യ ജെസി എന്നിവരുടെ മൃതദേഹങ്ങള്‍ക്കു മുമ്പില്‍വെച്ചാണ് പതിനൊന്നുവയസുകാരന്‍ അഭിനാഷും, പത്ത് വയസുകാരന്‍ അതുലും പൊട്ടിക്കരഞ്ഞ് നിലവിളിച്ചത്.
Sajikumar |
Jesy |
എട്ട് വര്‍ഷമായി നാട്ടക്കല്ലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു സജിയും ജെസിയും. കടുത്ത പ്രമേഹ രക്തസമ്മര്‍ദ രോഗിയായ ജെസി പുട്ടപര്‍ത്തിയില്‍ ചികിത്സയിലായിരുന്നു. സജി പുട്ടപര്‍ത്തിയില്‍ തന്നെ സത്യസായിബാബ ആശ്രമത്തില്‍ സേവകനായി പ്രവര്‍ത്തിക്കുകയാണ്. മുംബൈയില്‍ ജോലിചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിച്ചതും.
Releted News:
കര്‍ണാടകയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിച്ച് 6 മരണം; മരിച്ചവരില്‍ മലയാളികളും
കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി
Keywords: Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News