പുല്ലൂര്‍പെരിയയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം താനിയടി കുടിവെള്ള പദ്ധതി മേയില്‍ പൂര്‍ത്തിയാവും
Mar 23, 2015, 16:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/03/2015) രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് ഒരുങ്ങി. 28 ഗ്രാമങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നതാണ് പഞ്ചായത്ത് നടപ്പാക്കുന്ന താനിയടി ബൃഹത് കുടിവെള്ള പദ്ധതി . ജലനിധിക്ക് കീഴിലുള്ള പദ്ധതിയാണിത്. 7 കോടി 2 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. 2012ല്‍ ആരംഭിച്ച പദ്ധതി മേയ് മാസത്തോടെ പൂര്‍ത്തികരിക്കും.
പാക്കേജ്1, പാക്കേജ് 2 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാക്കേജ് 1-ലൂടെ താന്നിയടി മുതല്‍ കല്ല്യോട്ട് വരെയാണ് കുടിവെള്ളം ലഭ്യമാകുക. പാക്കേജ് രണ്ടില്‍ കല്ല്യോട്ട് മുതല്‍ പെരിയ വരെയുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. 2.46 കോടി രൂപ ഇതിനകം പദ്ധതിക്കുവേണ്ടി ചെലവഴിച്ചു. 1630 കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്. താന്നിയടി മൂന്നാം കടവ് പുഴക്കരികേയുള്ള കിണറിലെ വെള്ളമാണ് പദ്ധതിക്കുവേണ്ടി ഉപയോഗിക്കുക .വെള്ളം നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിന് രണ്ടു ടാങ്കുകള്‍ കാഞ്ഞിരടുക്കം.കനിയംങ്കുണ്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചു കഴിഞ്ഞു. കൂടാതെ ഇതിനായി രണ്ടു ടാങ്കുകള്‍ കൂടെ നിര്‍മ്മിക്കും.കനിയംങ്കുണ്ട്,മേപ്പാട്ട് എന്നിവിടങ്ങളിലായിരിക്കും ഇവ നിര്‍മ്മിക്കുക.പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രാമത്തിലെയും ഏകോപിപ്പിക്കുന്നത് അവിടെ രൂപികൃതമായിട്ടുള്ള ഉപഭോക്തൃ ഗ്രൂപ്പാണ്. കൂടാനം ഗ്രാമത്തിലെ ഉപഭോക്തൃ ഗ്രൂപ്പിലാണ് ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളത്.
കുമ്പള -നങ്കംവല്ലി, കനിയന്‍തള്ള, കാട്ടിപ്പാറ, കനിയംങ്കുണ്ട്, കാലിയടുക്കം , പെരിയാനം, കൂടാനം, കൂടാനം എ, വടക്കേക്കര, മേപ്പാട്ട്, കുണിയ, പെരിയ , ചെക്കിയാര്‍പ്പ്, ചാലിങ്കാല്‍, തന്നിത്തോട്, നാലക്ര, മുത്തനടുക്കം, കടയങ്ങാനം, മാരാംങ്കാവ്, അറഫ നഗര്‍, തെക്കേക്കുന്ന്, എതിര്‍ക്കയ, കാലിച്ചാമരം-പളത്തിങ്കാല്‍, മധുരംമ്പാടി-ഉദയനഗര്‍, എടമുണ്ട- വാണിയംങ്കുന്ന്, കൊടവലം, പാട്ടിയെമ്മേരടുക്കം, ഒണ്ടംങ്കുളം-എക്കാല്‍, പടാംങ്കോട്ട്-കൊമ്മട്ട എന്നീ ഗ്രാമങ്ങളിലാണ് താനിയടി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
Keywords: Kanhangad, Drinking water, Kerala, Kasaragod, Thaniyady Drinking Water Project.
Advertisement: