തമിഴ്‌നാട്ടിലെ കൊലക്കേസുകളിലെ പ്രതി കാഞ്ഞങ്ങാട്ട് ഒളിവില്‍
Oct 2, 2012, 13:28 IST
കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിണ്ടിക്കല്‍ പോലീസ് അതിര്‍ത്തിയില്‍ നടന്ന എട്ടോളം കൊലക്കേസുകളിലെ പ്രതി കാഞ്ഞങ്ങാട്ട് ഒളിവില്‍. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധുര ആണ്ടിപ്പെട്ടി സ്വദേശി മാരിയപ്പനാണ്(45) എട്ട് കൊലപാതകക്കേസുകളില്‍പ്പെട്ട് കാഞ്ഞങ്ങാട് ഒളിസങ്കേതം കണ്ടെത്തിയത്.
ഇയാള്‍ക്കെതിരെ എണ്‍പതോളം അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ട്. അന്വേഷണത്തിനിടയില്‍ മാരിയപ്പന്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ടെന്ന് മധുര തിണ്ടിക്കല്‍ പോലീസ് തിരിച്ചറിഞ്ഞതോടെ കുറച്ചുദിവസമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തില്‍ തമ്പടിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് പോലീസ് സംഘം മാരിയപ്പന്‍ താമസിക്കുന്ന മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെങ്കിലും ഇതിന് മുമ്പ് തന്നെ യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മുങ്ങിയിരുന്നു. മാരിയപ്പന്റെ മക്കളായ സുരേഷ്‌കുമാര്‍(24), വെള്ളിമല(20)എന്നിവരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത് മധുരയിലേക്ക് കൊണ്ടുപോയി.
വെളുത്തുള്ളി കച്ചവടത്തിനാണ് മാരിയപ്പനും രണ്ടാം ഭാര്യ പഞ്ചവര്‍ണ്ണയും മക്കളായ സുരേഷ്‌കുമാറും വെള്ളിമലയും സുരേഷ്‌കുമാറിന്റെ ഭാര്യ പ്രിയയും കാഞ്ഞങ്ങാട്ടെത്തിയതെന്ന് പറയുന്നു. എട്ട് മാസം മുമ്പാണ് ഇവര്‍ മീനാപ്പീസിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. അതിനു മുമ്പ് കാസര്‍കോട്ടായിരുന്നു താമസിച്ചിരുന്നത്.
കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വഴിയോരങ്ങളില്‍ വെളുത്തുള്ളി കച്ചവടമാണ് സുരേഷ്‌കുമാറും വെള്ളിമലയും നടത്തിയിരുന്നത്. ഇവരെ സഹായിക്കാനെന്ന വ്യാജേനയാണ് മാരിയപ്പനും ഇങ്ങോട്ട് എത്തിയത്. അതിരാവിലെ കച്ചവടത്തിനിറങ്ങുന്ന ഈ കുടുംബം രാത്രി വളരെ വൈകിയാണ് ഇവര്‍ മടങ്ങിയെത്താറുള്ളത്. ഇവരെ കുറിച്ച് പരിസരവാസികള്‍ക്കോ അയല്‍വാസികള്‍ക്കോ കൂടുതല്‍ വിവരങ്ങളൊന്നുമില്ല.
മാരിയപ്പന്‍ മുങ്ങുകയും മക്കളായ സുരേഷ്‌കുമാര്‍, വെള്ളിമല എന്നിവരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ മാരിയപ്പന്റെ രണ്ടാംഭാര്യ പഞ്ചവര്‍ണ്ണയും സുരേഷ്‌കുമാറിന്റെ ഭാര്യ പ്രിയയും ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായി. നാല് മാസം മുമ്പാണ് മാരിയപ്പന്‍ പഞ്ചവര്‍ണ്ണയെ കല്ല്യാണം കഴിച്ചത്.

Keywords: Tamilnadu, Murder case, Criminal, Police, Enquiry, Kanhangad, Kasaragod, Kerala, Malayalam news