പ്രവാസി മലയാളി സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മ്മിച്ചു
Feb 4, 2012, 10:19 IST
ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറിക്ക് നിര്‍മ്മിച്ച ഗേറ്റിന്റെ താക്കോല്‍ ഹെഡ്മാസ്റ്റര്‍ കെ ദാമോദരന് വെങ്ങര വിജയന്‍ കൈമാറുന്നു. |
ബളാല്‍: പ്രവാസി മലയാളിയായ പൂര്‍വ വിദ്യാര്‍ത്ഥി ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അച്ഛന്റെ സ്മരണക്ക് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിച്ചുനല്‍കി. ബളാലിലെ വെങ്ങര വിജയനാണ് അച്ഛന്‍ പി.എന്‍ ചെല്ലപ്പന്‍ നായരുടെ സ്മരണക്കായി സ്‌കൂളിന് 75,000 രൂപ ചെലവിട്ട് ചുറ്റുമതിലും ഗേറ്റും നിര്‍മിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജാനകി സോമന്‍, സി ദാമോദരന്‍, പി കെ രാമചന്ദ്രന്‍, കെ മാധവന്‍, അമ്പൂഞ്ഞി നായര്‍, കെ ജെ ജെയിംസ്, ഷാജി ഇഞ്ചിയില്‍ എന്നിവര്‍ സംസാരിച്ചു. വെങ്ങര വിജയന്‍, ഹെഡ്മാസ്റ്റര്‍ കെ ദാമോദരന് താക്കോല്‍ കൈമാറി.
കഴിഞ്ഞവര്‍ഷം ഹൃദയാഘാതം മൂലം മരിച്ച ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകന്‍ വി രാഘവന്റെ സ്മരണക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥിക്ക് ഏര്‍പ്പെടുത്തിയ 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
Keywords: kasaragod, Kanhangad, Balal, school,