വി.എസ് കരുത്തുകാട്ടാന്‍ വീണ്ടും കാസര്‍കോട് ജില്ലയിലെത്തുന്നു
Feb 18, 2012, 16:37 IST
കാഞ്ഞങ്ങാട് : സിപിഎമ്മില്‍ ക്യാപ്പിറ്റല്‍ പണിഷ്മെന്റിന്റെ നിഴലില്‍ എത്തിനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കാഞ്ഞങ്ങാട്ടെത്തുന്നു. തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് വി.എസ് ജില്ലയിലെത്തുന്നത്. മാര്‍ച്ച് 10ന് കാഞ്ഞങ്ങാട്ടെത്തുന്ന അദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റിയംഗവും തലമുതിര്‍ന്ന നേതാവും മുന്‍എംഎല്‍എയുമായ അഡ്വ.കെ.പുരുഷോത്തമന് അഭിഭാഷക വൃത്തിയുടെ അരനൂറ്റാണ്ട് തികച്ചതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന് രംഗത്ത് ആദരവ് ചടങ്ങില്‍ സംബന്ധിക്കും.
വിഎസ് അച്യുതാനന്ദനെ കാഞ്ഞങ്ങാട് സന്ദര്‍ശനം വിഎസ് അനുകൂലികളില്‍ ആവേശം ജനിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് വിഎസ് കാഞ്ഞങ്ങാട്ടെത്തുന്ന വിവരം വിഎസ്അനുകൂലികള്ക്ക് ലഭിച്ചു കഴിഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് വിഎസ് അവസാനമായി സംബന്ധിച്ചത്. തന്നെ അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെതിരെ കാഞ്ഞങ്ങാട്ട് പ്രതികരിച്ച് വിഎസ് വിവാദം സൃഷ്ടിച്ചിരുന്നു. വി.എസിന്റെ ഈ വിവാദ പ്രതികരണം തിരുവനന്തപുരം സമ്മേളനത്തില്‍ വരെ ചര്‍ച്ചയായതാണ്. വീണ്ടും കാഞ്ഞങ്ങാട്ടെത്തുന്ന വിഎസിന് നീലേശ്വരം മോഡലില്‍ കാഞ്ഞങ്ങാട്ട് ഉജ്ജ്വല സ്വീകരണം ഏര്‍പ്പെടുത്താന്‍ വിഎസ് അനുകൂലികള്‍ ഇപ്പോഴെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
അതേ സമയം വി എസി ന്റെ സന്ദര്‍ശനത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊന്നും അറി യില്ലെന്നാണ് പാര്‍ട്ടി വൃത്ത ങ്ങള് നല്കിയ സൂചന.

Keywords: kasaragod, V.S Achuthanandan, Kanhangad, District