വി കൃഷ്ണന്‍ ദേശീയ സെക്രട്ടറിയായി; അംഗീകരിക്കില്ലെന്ന് യാദവസഭ
Jan 18, 2012, 16:25 IST
V.Krishnan |
യാദവ സഭ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചതിന് തൊട്ടു പിറ്റേ ദിവസമായിരുന്നു ഇത്. സംസ്ഥാന കമ്മിറ്റിയുടെ താല്‍ക്കാലിക പ്രസിഡണ്ടായിരുന്ന വി കൃഷ്ണന്‍ സംസ്ഥാന സമ്മേളനത്തിലൂടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്തായിരുന്നു. പിറ്റേന്ന് വി. കൃഷ്ണന്‍ യാദവ മഹാസഭയുടെ അഖിലേന്ത്യാ സെക്രട്ടറിയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വരികയുമായിരുന്നുവെന്നാണ് യാദവ സഭയുടെ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞത്. വി കൃഷ്ണന്‍ അഖിലേന്ത്യാ സെക്രട്ടറിയല്ലെന്ന് വരെ തുറന്നടിക്കാന്‍ സംസ്ഥാന നേതാക്കള്‍ തയ്യാറായിരുന്നു. ഇത് നിലനില്‍ക്കുന്നതിനിടയിലാണ് വി കൃഷ്ണനെ യാദവ മഹാസഭയുടെ അഖിലേന്ത്യാ സെക്രട്ടറിയായി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതെന്ന് പറയപ്പെടുന്നു.
എന്നാല്‍ ദേശീയ സമിതിയിലേക്ക് കേരളത്തില്‍ നിന്ന് ഇതുവരെ ആരെയും തിരഞ്ഞെടുത്തിട്ടില്ലെന്നും സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നിട്ടില്ലെന്നും യാദവ സഭ വക്താക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ദേശീയകമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാത്ത സാഹചര്യത്തില്‍ വി കൃഷ്ണന്റെ ഭാരവാഹിത്വം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.
Keywords: Kanhangad, Kasaragod, Yadava-sabha