മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി.കെ.പി. മുഹമ്മദ് നിര്യാതനായി
Mar 8, 2012, 13:06 IST
V.K.P.Mohammed |
കാസര്‍കോട് ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച സഫിയ തിരോധാന കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച മുഹമ്മദ് സഫിയയുടെ കൊലാതകം പുറത്തുകൊണ്ടുവരുന്നതിനു വേണ്ടി മാതൃകപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജില്ലയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി ജില്ലാ മനുഷ്യാവകാശ സംരക്ഷണ സമിതി രൂപീകരിച്ചതും മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അനസ്തേഷ്യ നല്‍കിയതിലെ പിഴവുമൂലം മരിച്ച പടന്നക്കാട് കരിവളത്തെ അഷ്ക്കറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചത് മുഹമ്മദിന്റെ നേതൃത്വത്തിലാണ്.
ജില്ലാ മനുഷ്യാവകാശ സംരക്ഷ സമിതി സെക്രട്ടറി എന്ന നിലയില്‍ നിരവധി സാമൂഹ്യ പ്രശ്നങ്ങളില്‍ നേരിട്ടിടപ്പെട്ട് പ്രക്ഷോഭങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി, ജില്ലാ പരിസ്ഥിതി സമിതി, തുടങ്ങിയ സംഘടനകളിലും സജീവ പ്രവര്‍ത്തകനായിരുന്നു. ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൌലവിയുടെ ദുരൂഹ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ചിന് നേതൃത്വം കൊടുത്തത് മുഹമ്മദായിരുന്നു. ഖാസി സംയുക്ത സമരസമിതി രക്ഷാധികാരിയായിരുന്നു മുഹമ്മദ്. വി.കെ.പി. മുഹമ്മദിന്റെ നിര്യാണത്തില്‍ ജില്ലാ മനുഷ്യാവകാശ സംരക്ഷ സമിതിയും, ഖാസി സംയുക്ത സമര സമിതിയും അനുശോചിച്ചു. നിര്യാണ വിവരമറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി പേര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords: VKP. Mohammed, Obituary, Kasaragod, Kanhangad