വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
Jan 12, 2015, 21:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/01/2015) യുഎയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കാസര്‍കോട് - കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹൊസ്ദുര്‍ഗ് പോലീസും ചന്തേര പോലീസുമാണ് കേസ് അന്വേഷിക്കുന്നത്.
കാലിക്കടവിലെ ടി.കെ.എം മുഹമ്മദ് സലീമാണ് വിസ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയത്. യുഎഇയിലെ അല്‍ യൂസഫ് കമ്പനിയില്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് സലീം തട്ടിപ്പ് നടത്തിയത്. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ അബ്ദുല്‍ ജമാല്‍, മീനാപ്പീസിലെ മുഹമ്മദ് ജാബിര്‍, പടന്നക്കാട് സ്വദേശി റാഷിദ് എന്നിവരില്‍ നിന്നായി ഒരു വര്‍ഷം മുമ്പ് മുഹമ്മദ് സലീം നാലര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ തിരിച്ചുനല്‍കിയില്ല.
തുടര്‍ന്ന് യുവാക്കള്‍ ഹൊസ്ദുര്‍ഗ്, ചന്തേര പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. ഹൊസ്ദുര്‍ഗ് എസ്‌ഐ കെ. ബിജുലാലിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 2014 ജൂണ്‍ അഞ്ചിനകം പണം തിരിച്ചു നല്‍കാമെന്ന് സലീം സമ്മതിച്ചു. എന്നാല്‍ ഇതുവരെ പണം കൈമാറിയിട്ടില്ല.
തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പലരില്‍ നിന്നുമായി വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വിവരം പുറത്തറിഞ്ഞത്. ഇതിനിടയില്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് കാലിക്കടവ് അന്നൂരിലുള്ള വീടും പറമ്പും സലീം വിറ്റിരുന്നു.

Keywords : Kanhangad, Kasaragod, Kerala, UAE, Visa-scam, Investigation, Police, Accuse, Muhammed Saleem.