വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Aug 22, 2012, 21:53 IST
ചീമേനി: ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചീമേനി കാക്കടവിലെ എന്‍. അമീറാണ് (50) അറസ്റ്റിലായത്. ചീമേനി സ്വദേശികളായ രണ്ടുപേര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുകയും പിന്നീട് വിസയോ പണമോ നല്‍കാതെ വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ് അമീര്‍. 1998 ലാണ് ഗള്‍ഫിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് അമീര്‍ പണം വാങ്ങിയത്.
ഇതിന് ശേഷം മുങ്ങിയ അമീറിനെതിരെ തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും അമീറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് 2002 ലാണ് അമീറിനെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അമീറിനെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ് ഐ രാഘവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജലീല്‍, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അമീറിനെ അറസ്റ്റ് ചെയ്തത്.
Keywords: Visa scam,, Case, Accuse, Arrest, Chemeni, Kasaragod