റോഡ് മുറിച്ചുകടക്കുകയായിരുന്ന വില്ലേജ് ഓഫീസര്‍ ബൈക്കിടിച്ച് മരിച്ചു
Dec 22, 2014, 12:06 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.12.2014) റോഡ് മുറിച്ചുകടക്കുകയായിരുന്ന വില്ലേജ് ഓഫീസര്‍ ബൈക്കിടിച്ച് മരിച്ചു. നീലേശ്വരം പേരോല്‍ വില്ലേജ് ഓഫീസര്‍ ചെറുവത്തൂര്‍ കൊവ്വല്‍ വടക്കുമ്പാട്ടെ കുറുവാട്ട് ദിവാകരന്‍ നായരാണ് (43) മരിച്ചത്.
ഞായറാഴ്ച വൈകിട്ടോടെ വി.വി നഗറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിവാകരന്‍ നായരെ ഉടന്‍ ചെറുവത്തൂരിലെ കെ.എച്ച്.എം ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റി. അര്‍ധരാത്രിയോടെ മരണം സംഭവിച്ചു. ഒരു മരണ വീട്ടില്‍ പോകാന്‍ ഇറങ്ങിയപ്പോഴാണ് ദിവാകരനെ ബൈക്കിടിച്ചത്.
ഭാര്യ സുജ (അധ്യാപിക, കൊടക്കാട് കേളപ്പജി സ്മാരക ഹൈസ്‌കൂള്‍). മക്കള്‍: പത്മരാജ് (10-ാം ക്ലാസ് വിദ്യാര്‍ത്ഥി, കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ദേവപ്രിയ (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി, കൊവ്വല്‍ എ.യു.പി സ്‌കൂള്‍). പരേതനായ പെരിങ്ങയത്ത് പത്മനാഭന്‍ നമ്പ്യാരുടെയും കുറുവാട്ട് മാധവിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: രവികുമാര്‍(ദുബൈ), തങ്കമണി.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഗള്‍ഫിലുള്ള സഹോദരന്‍ രവികുമാര്‍ എത്തിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച് വടക്കുമ്പാട് കൃഷ്ണപ്പിള്ള മന്ദിര പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് സംസ്‌കരിക്കും.

Keyword s: Cheruvathur, Kasaragod, Kanhangad, Accident, Death, Village Office, Obituary, Divakaran Nair, Village officer dies in accident.