കാഞ്ഞങ്ങാട്ട് പി.ഡബ്ല്യു.ഡി. ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
Feb 27, 2015, 14:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/02/2015) ഹൊസ്ദുര്‍ഗിലെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കാസര്‍കോട് വിജിലന്‍സ് സി.ഐ. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
റോഡുകള്‍ നിര്‍മിക്കാതെ വ്യാജ രേഖ ഉണ്ടാക്കി ബില്‍ പാസ്സാക്കിയെടുത്തുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്. ചില രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. പരാതിക്കിടയായ റോഡുകള്‍ പരിശോധിക്കാനും അതിന്റെ കൃത്യത ഉറപ്പു വരുത്താനും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനുമുള്ള നടപടി വിജിലന്‍സ് തുടങ്ങി.

Keywords: Road, Office, Vigilance-Raid, Hosdurg, Court, Unit, Fake Document, Custody, Kanhangad, Kasaragod, Kerala.