കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
Feb 6, 2013, 17:38 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് ടാക്‌സി സ്റ്റാന്‍ഡ് തൊട്ട് പിന്നില്‍ പണിത ആസ്‌ക ബില്‍ഡിങ്ങിന്റെ ഫയല്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ കാസര്‍കോട് വിജിലന്‍സ് സംഘം ബുധനാഴ്ച രാവിലെ നഗരസഭ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ ഫയലുകള്‍ കണ്ടെത്താനായില്ല. സി.ഐ. പി ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ. സുധാകരന്‍, കാസര്‍കോട് നഗരസഭയിലെ ഡപ്യൂട്ടി ഓഡിറ്റ് ഇന്‍സ്‌പെക്ടര്‍ ശക്തേശ്വരന്‍, വിജിലന്‍സ് യൂണിറ്റിലെ പോലീസുകാരായ കൃഷ്ണന്‍, രാജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് തികച്ചും അപ്രതീക്ഷിതമായി ബുധനാഴ്ച രാവിലെ നഗരസഭ ഓഫീസില്‍ മിന്നല്‍ പരിശോധനക്കെത്തിയത്.
സംഘം പിന്നീട് ആസ്‌ക കെട്ടിടം വിശദമായി പരിശോധിച്ചു. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലിട്ട സ്ഥലത്ത് പണിത ആസ്‌ക കെട്ടിടം ഏറെ വിവാദമുയര്‍ത്തിയതാണ്. ഈ കെട്ടിടത്തിന് വഴിവിട്ട രീതിയില്‍ നമ്പര്‍ അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നതിനിടയിലാണ് ഈ കെട്ടിടത്തിന്റെ ഫയല്‍ തന്നെ നഗരസഭ ഓഫീസില്‍ നിന്ന് കാണാതായത്.
ഇതേ കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം നേരത്തെ ഐക്യകണ്‌ഠേന തീരുമാനിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഫയല്‍ കണ്ടെത്താനും കെട്ടിടം പരിശോധിക്കാനും രംഗത്ത് വന്നത്.

Keywords: Kanhangad, Municipality office, Vigilance raid, Kasaragod, Kerala, Kasargodvartha, Malayalam news, Vigilance raid in Kanhangad municipality office,