ഗാര്‍ഹിക പീഡനം: ഭാര്യക്ക് 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Jan 17, 2013, 21:12 IST
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവ് പരാതിക്കാരിയായ ഭാര്യക്ക് 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. മംഗലാപുരം അത്താവറിലെ എം. കെ. മുകുന്ദന്റെ മകള്‍ മഞ്ജുഷ (22)യ്ക്ക് ഭര്‍ത്താവ് തൃക്കരിപ്പൂര്‍ കൊടക്കാട്ടെ ശ്രീകുമാര്‍ (36) നഷ്ടപരിഹാരവും ചെലവിനും നല്‍കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി വിധിച്ചത്.
പ്രതിമാസം 6000 രൂപ വീതം ചെലവിനും കുട്ടിക്ക് 4000 രൂപ വീതം ചെലവിനും നല്‍കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഇതിനു പുറമെ മഞ്ജുഷക്ക് കോടതി ചെലവായി ശ്രീകുമാര്‍ 5000 രൂപയും നല്‍കണം. 2007 ജനുവരി 18നാണ് ശ്രീകുമാര്‍ മഞ്ജുഷയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ 75 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും ശ്രീകുമാറിന് സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് മഞ്ജുഷയേയും കൊണ്ട് ഗള്‍ഫിലേക്ക് പോയ ശ്രീകുമാര്‍ അവിടെ വെച്ച് കൂടുതല്‍ സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി ഭാര്യയെ പീഡിപ്പിക്കുകയാണുണ്ടായത്. ശ്രീകുമാറിനു പുറമെ ഗള്‍ഫില്‍ മഞ്ജുഷയ്ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ഉണ്ടായിരുന്നു. ശ്രീകുമാര്‍ ഇടപെട്ട് ജോലി നഷ്ടപ്പെടുത്തിയതോടെ മഞ്ജുഷയ്ക്ക് നാട്ടില്‍ തിരിച്ചുവരേണ്ടിവന്നു.
ഗള്‍ഫില്‍ വെച്ച് ഗര്‍ഭിണിയായ മഞ്ജുഷ പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കി. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ഭര്‍ത്താവ് പീഡനം തുടര്‍ന്നതിനാല്‍ മഞ്ജുഷ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. വീട് നിര്‍മാണത്തിനെന്ന് പറഞ്ഞ് ശ്രീകുമാര്‍ മഞ്ജുഷയോട് നേരത്തെ 10 ലക്ഷം രൂപ വാങ്ങിയിരുന്നു. പയ്യന്നൂരില്‍ സഹോദരന്റെ പേരില്‍ ശ്രീകുമാര്‍ ഈ പണം ഉപയോഗിച്ച് വീടെടുക്കുകയാണുണ്ടായത്. ഭര്‍ത്താവിന്റെ പീഡനത്തിനു പുറമെ ജോലി നഷ്ടപ്പെടുത്തിയതിനും 10 ലക്ഷം രൂപ ദുരൂപയോഗം ചെയ്തതിനുമെതിരെ മഞ്ജുഷ പിന്നീട് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Keywords: House, Harassment, Husband, Wife, Kanhangad, Kasaragod, Kerala, Court, Order, Malayalam news