അമ്പലത്തറയില്‍ മൂന്നിടത്ത് വാഹനാപകടങ്ങള്‍
Apr 13, 2012, 09:00 IST
അമ്പലത്തറ : അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളില്‍ വ്യാഴാഴ്ച വൈകുന്നേരം വാഹനാപകടങ്ങളുണ്ടായി. കോട്ടപ്പാറ, ഇരിയ, മൂന്നാംമൈല്‍ എന്നിവിടങ്ങളിലാണ് വ്യത്യസ്ത അപകടങ്ങള്‍ ഉണ്ടായത്. പെരിയ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ സുരേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറാണ് കോട്ടപ്പാറയില്‍ അപകടത്തില്‍ പ്പെട്ടത്.
സുരേന്ദ്രനും ഭാര്യ ദിവ്യയും ബന്ധുക്കളും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കെ.എല്‍ 60 സി 6300 നമ്പര്‍ കാറില്‍ തിരിച്ചുവരുമ്പോള്‍ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കോട്ടപ്പാറയിലെ ക്ഷേത്രഭണ്ഡാരം തകര്‍ത്ത ശേഷം തൊട്ടടു ത്ത എന്‍.ഭാസ്‌കരന്റെ വീട്ട് മതിലിന് ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്നാം മൈലില്‍ അംബാസിഡര്‍ കാര്‍ റോഡരികിലെ കുഴിയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇരിയയില്‍ കെഎസ് ആര്‍ടിസി ബസ് മാരുതി കാറിന് പിറകിലിടിക്കുകയായിരുന്നു.

Keywords: K asaragod, Kanhangad, Ambalathara, Vehicle, Accident