city-gold-ad-for-blogger

വൈരജാതന്‍ ചിട്ടി തട്ടിപ്പ്: പ്രതി കൃഷ്ണനെ സാക്ഷിയായി വിസ്തരിച്ചു

വൈരജാതന്‍ ചിട്ടി തട്ടിപ്പ്: പ്രതി കൃഷ്ണനെ സാക്ഷിയായി വിസ്തരിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വൈരജാതന്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ മുഖ്യ പ്രതിയായ പുതുക്കൈ വൈനിങ്ങാലിലെ വൈരജാതന്‍ കൃഷ്ണനെ ഏജന്റുമാര്‍ പ്രതികളായ കേസില്‍ സാക്ഷിയായി വിസ്തരിച്ചു.

ചൊവ്വാഴ്ചയാണ് വൈരജാതന്‍ ചിട്ടി ഏജന്റ് നീലേശ്വരത്തെ കുശലന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ ആറാംസാക്ഷിയായ കൃഷ്ണനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതി വിസ്തരിച്ചത്.  ഏജന്റുമാര്‍ ചിട്ടിയുടെ മറവില്‍ കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ച് കൃഷ്ണന്‍ അടക്കമുള്ളവര്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഈ കേസിന്റെ വിചാരണ വേളയിലാണ് കൃഷ്ണന്‍ ഇന്നലെ സാക്ഷിപറയാന്‍ കോടതിയില്‍ എത്തിയത്.  വൈരജാതന്‍ ചിട്ടിയുടെ മറവില്‍ കോടികള്‍ തട്ടിയ സംഭവത്തില്‍ ഇടപാടുകാരുടെ പരാതികളനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പോലീസ് സ്റേഷനുകളില്‍ നിരവധി കേസുകളാണ് രജിസ്റര്‍ ചെയ്യപ്പെട്ടത്. ഇതിനുപുറമെ ഹൊസ്ദുര്‍ഗിലെയും കാസര്‍കോട്ടെയും കോടതികളിലും നിരവധി കേസുകളുണ്ട്.
പല കേസുകളിലും വൈരജാതന്‍ കൃഷ്ണനെ കോടതി ശിക്ഷിച്ചിരുന്നു. വിചാരണക്ക് വെച്ചിരിക്കുന്നതും വിചാരണ പൂര്‍ത്തിയാകാത്തതുമായ ചിട്ടി തട്ടിപ്പ് കേസുകളും ഏറെയാണ്. വൈരജാതന്‍ കേ സുമായി ബന്ധപ്പെട്ട് ആയിര ത്തിലേറെ കുറ്റപത്രങ്ങളാണ് അന്വേഷ ണം പൂര്‍ത്തിയാക്കിയ ശേഷം സമര്‍പ്പിച്ചിരുന്നത്.


കൃഷ്ണന്റെ മരുമകന്‍ ബാലചന്ദ്രന്‍ 25 കേസുകളില്‍ കൂടി പിടികിട്ടാപ്പുള്ളി

കാഞ്ഞങ്ങാട്: നീലേശ്വരം വൈരജാതന്‍ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ പുല്ലൂര്‍ സ്വദേശി ബാലചന്ദ്രനെ 500 കേസുകള്‍ക്ക് പുറമെ 25 കേസുകളില്‍ കൂടി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
20 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതിയും 5 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതിയുമാണ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചത്.
വൈരജാതന്‍ ചിട്ടിയുടമയും കേസില്‍ പ്രധാന പ്രതിയുമായ വൈനിങ്ങാലിലെ കൃഷ്ണന്റെ മകളുടെ ഭര്‍ത്താവാണ് ബാലചന്ദ്രന്‍.  ബാംഗ്ളൂരില്‍ ബിസിനസ് നടത്തി വരികയായിരുന്ന ബാലചന്ദ്രന്‍ വൈരജാതന്‍ ചിട്ടിയുടെ മേല്‍നോട്ടക്കാരില്‍ ഒരാളായിരുന്നു.  ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റര്‍ ചെയ്തതോടെ ബാംഗ്ളൂരില്‍ നിന്നും ബാലചന്ദ്രന്‍ ഗള്‍ഫിലേക്ക് മുങ്ങുകയാണുണ്ടായത്.
ചിട്ടിതട്ടിപ്പിലൂടെ കൈക്കലാക്കിയ കോടികള്‍ ബാലചന്ദ്രന്‍ തന്റെ ബിസിനസിന്റെ വളര്‍ച്ചക്കാണ് വിനിയോഗിച്ചത്.

Keywords: Vairajathan chit scam case, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia