അജ്ഞാത മൃതദേഹം റെയില്‍വേ ട്രാക്കില്‍
May 14, 2012, 09:16 IST
കാഞ്ഞങ്ങാട്: കൊളവയല്‍ റെയില്‍വേ ട്രാക്കില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വെള്ളമുണ്ടും ചെക്ക് ഷര്‍ട്ടുമാണ് വേഷം. രാവിലെ ആറോടെയാണ് 55 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം നാട്ടുകാര്‍ റെയില്‍വേ ട്രാക്കില്‍ കണ്ടത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Unknown dead body, Railway track, Kolavayal, Kanhangad