മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ധര്‍ണ തിങ്കളാഴ്ച
Dec 15, 2011, 08:10 IST
കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷക സംഘം ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19 ന് മൂന്ന് മണിക്ക് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. ലത്തീഫ് നീലഗിരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പാലാട്ട് ഉദ്ഘാടനം ചെയ്തു. കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.എം. ഖാദര്‍ ഹാജി, കണിയമ്പാടി മുഹമ്മദ്കുഞ്ഞി, ദര്‍ബാര്‍ ഹസൈനാര്‍ ഹാജി, പി.കെ. മൊയ്തു, കെ.സി.കുഞ്ഞബ്ദുല്ല, എന്‍.എ. ഉമ്മര്‍, ജാതിയില്‍ ഹസൈനാര്‍ പ്രസംഗിച്ചു.
Keywords: Mullapperiyar, Dharna, Kanhangad, Kasaragod