ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് നാലാം വാതുക്കല്‍ ശാഖ ഉദ്ഘാടനം ശനിയാഴ്ച
Dec 22, 2011, 18:51 IST
കാഞ്ഞങ്ങാട്: ഉദുമ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ ശനിയാഴ്ച മൂന്ന് മണിക്ക് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉദുമ പഞ്ചായത്ത് പ്രവര്‍ത്തന പരിധിയായി അഞ്ച് പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് കാര്‍ഷിക വായ്പാ മേഖലയിലും ഇതര മേഖലകളിലും ബാങ്കിംഗ് പ്രവര്‍ത്തന രംഗത്തും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തുന്നത്. 1963 ല്‍ കേരള ഗവര്‍ണര്‍ വി.പി. ഗിരിയാണ് ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ബാങ്കിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 1983 ല്‍ ഗവര്‍ണറായിരുന്ന പി. രാമചന്ദ്രനും പുതിയ കെട്ടിടം ഉദ്ഘാടനം ചെയതത് 1993 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനുമാണ്. 10,368 അംഗങ്ങളാണ് ബാങ്കിലുള്ളത്. ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് ബാങ്കിന് 45.5 കോടിയുടെ നിക്ഷേപമുണ്ട്. 56 കോടി രൂപയുടെ വിവിധ വായ്പകളും നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ ഒന്നാമത്തെ ശാഖ മാങ്ങാട്ടാണ് തുടങ്ങിയത്. സാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്. കോട്ടിക്കുളത്തെ രണ്ടാമത്തെ ശാഖ ഉദ്ഘാടനം ചെയ്തത് സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനുമായിരുന്നു.
നാലാം വാതുക്കല്‍ ശാഖ ഉദ്ഘാടന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ ആദ്യ നിക്ഷേപം സ്വീകരിക്കും. വായ്പാ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിക്കും. മുന്‍ സാരഥികള്‍ക്ക് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉപഹാരം നല്‍കും. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലിയും സ്‌ട്രോംഗ് റൂം ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ എ.കെ. ചന്ദ്രികയും നിര്‍വ്വഹിക്കും. ഡി.സി.സി. പ്രസിഡണ്ട് കെ.വെളുത്തമ്പു ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിക്കും. ഉദുമ പഞ്ചായത്ത്പ്രസിഡണ്ട് കെ.കസ്തൂരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.വി. ശോഭന, പി. നാരായണന്‍, കെ.എ. മുഹമ്മദലി, ഇ.കുഞ്ഞിക്കേളു നായര്‍, കെ. സന്തോഷ് കുമാര്‍, വാസു മാങ്ങാട്, അബു മാങ്ങാട്, സി. തമ്പാന്‍, അഡ്വ.വി.മോഹനന്‍, റാം മനോഹര്‍, കെ. കുഞ്ഞിരാമന്‍, പി.കെ. നാരായണന്‍ നായര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ്കുഞ്ഞി എരോല്‍, ഡയറക്ടര്‍മാരായ പി. ഭാസ്‌കരന്‍ നായര്‍, എന്‍ ചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, അലൂര്‍ അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി സി.വിജയന്‍ പങ്കെടുത്തു.

Keywords: Kasaragod, Kanhangad, Uduma, Co-Operative Bank.