'ഓഫീസ് ആക്രമിച്ച് എസ്.എന്‍.ഡി.പിയെ തകര്‍ക്കാമെന്നത് വ്യാമോഹം'
Jan 10, 2013, 17:37 IST
കാഞ്ഞങ്ങാട്: ഓഫീസ് ആക്രമിച്ചും പ്രവര്‍ത്തകരെ കൈകാര്യം ചെയ്തും എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ത്തുകളയാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് എസ്.എന്‍.ഡി.പി യോഗം നേതാവും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പറുമായ ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കൊളവയല്‍ ശാഖ കമ്മറ്റി ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശ സംരക്ഷണത്തിനും സാമൂഹ്യ നീതിക്കും വേണ്ടി അടുത്ത മാസം രണ്ടിന് കോഴിക്കോട് നടത്തുന്ന മലബാര്‍ മഹാസംഗമം ചരിത്ര കുറിക്കുമെന്ന് കണ്ടതോടെ ചിലര്‍ക്കെല്ലാം വേവിലാതി കൂടിയിട്ടുണ്ട്.
സംഗമം വിജയിപ്പിക്കാന്‍ വലിയ തോതിലുള്ള ഒരുക്കങ്ങളാണ് മലബാറിലെ ഏഴു ജില്ലകളിലും നടക്കുന്നത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടുന്നതിനു ശക്തമായ പോരാട്ടം തന്നെ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗം നടത്തും. ഇത് ആര്‍ക്കെങ്കിലും എതിരായുള്ളതോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ഇല്ലാതാക്കാനുമല്ല. ജനിച്ച മണ്ണില്‍ മറ്റുള്ളവരെ പോലെ അന്തസായി ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു.
പ്രതിഷേധ പൊതുയോഗത്തില്‍ കൊളവയല്‍ ശാഖ പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് യുണിയന്‍ സെക്രട്ടറി കെ. കുമാരന്‍, പ്രസിഡന്റ് പി. വി. വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖ സെക്രട്ടറി കെ. സുശീന്ദ്രന്‍ സ്വാഗതവും കെ. വി. സോമന്‍ നന്ദിയും പറഞ്ഞു.

Keywords: SNDP, Office, Attack, Protest, Meet, Kanhangad, Udinur Sukumaran, Kasaragod, Kerala, Malayalam news