city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപക ദിനാഘോഷം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണം: യു.ഡി.എഫ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/09/2015) ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന തല അധ്യാപക ദിനാഘോഷവും അവാര്‍ഡ് വിതരണ ചടങ്ങും അലങ്കോലപ്പെടുത്തിയ കെ.എസ്.ടി.എ അധ്യാപകര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ മൈക്കിള്‍ പൂവത്താണി, കണ്‍വീനര്‍ സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു.

അധ്യാപക ദിനാഘോഷം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണം: യു.ഡി.എഫ്അധ്യാപക ദിനാഘോഷം അധ്യാപകര്‍ തന്നെ അലങ്കോലപ്പെടുത്തുന്നത് ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്ക് തടസം നേരിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ അധ്യാപകര്‍ ആഘോഷപരിപാടികള്‍ അലങ്കോലപ്പെടുത്തിയ രീതി തെരുവു ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ്. ഇടതു സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പോലും ലഭ്യമാകാത്ത ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് യുഡിഎഫ് ഭരിക്കുന്ന അവസരത്തില്‍ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുള്ളത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അധ്യാപകദിനാഘോഷം അലങ്കോലപ്പെടുത്തിയത് തികച്ചും രാഷ്ട്രീയ പ്രേരിതവും വിദ്യാഭ്യാസ വകുപ്പിനെ ഇകഴ്ത്തിക്കാണിക്കുന്നതിനും വേണ്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു.


Keywords : Kasaragod, Kanhangad, Kerala, Teachers, UDF, Meeting, Minister, Minister P.K Abdu rabb. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia