Fire | കാഞ്ഞങ്ങാട്ട് ഇരുനില വീടിന് തീപ്പിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Updated: Sep 6, 2024, 16:34 IST

Photo Credit: Screenshot from Arranged Video
അപകടം ഗൃഹനാഥന്‍ പ്രാര്‍ഥനക്കായി പള്ളിയില്‍ പോയ സമയത്ത്.
കാഞ്ഞങ്ങാട്: (KasargodVartha) ഇരുനില (Two Storey) വീടിന് തീപ്പിടിച്ചു (Fire). ആവിയിലെ നൂറാനിയ മസ്ജിദിന് സമീപത്തെ ഈസ്മാഈല്‍ ഹാജിയുടെ (Ismail Haji) രണ്ടുനില വീടിന്റെ മുകള്‍നിലയിലാണ് തീ ആളി പടര്‍ന്നത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാസേന (Fire Force) സ്ഥലത്തെത്തി തീ കെടുത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അപകടസമയത്ത് ഈസ്മാഈല്‍ ഹാജി ജുമുഅ നിസ്‌കാരത്തിനായി പള്ളിയിലേക്ക് പൊയതായിരുന്നു. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ താഴത്തെ നിലയിലായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. ഷോര്‍ട് സര്‍ക്യൂടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
#HouseFire #Kanhangad #Kerala #Accident #FireSafety #ShortCircuit