അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Jan 22, 2013, 16:01 IST
കാഞ്ഞങ്ങാട്: കുണിയയില്‍ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി വരികയായിരുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാല്‍ നഗറിലെ റഫീഖ്(24), ചെര്‍ക്കപ്പാറയിലെ റഫീഖ്(24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി .ഐ, കെ. വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ബിലാല്‍ നഗര്‍ റഫീഖിനെ സ്വന്തം വീട്ടില്‍ വെച്ചും ചെര്‍ക്കാപ്പാറയിലെ റഫീഖിനെ നീര്‍ച്ചാലിലെ ഭാര്യാ വീട്ടിലും വെച്ചാണ് പോലീസ് പിടികൂടിയത്. ഇവിടെ നിന്നും മുക്കാല്‍ പവന്റെ സ്വര്‍ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കവര്‍ച്ചാ സംഘത്തില്‍പ്പെട്ട പൂച്ചക്കാട് സ്വദേശികളായ താജുദ്ദീന്‍(24), മുഹമ്മദ് യാസര്‍(24), കല്ലിങ്കാല്‍ തൊട്ടിയിലെ ഇംതിയാസ്(22), പള്ളിക്കര ചെര്‍ളക്കടവിലെ പി. എം. സയ്യിദ്(23), മാങ്ങാട് ബാരയിലെ അബ്ദുല്‍ ഗഫൂര്‍(26) എന്നിവരെ നേരത്തെ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമായി പോലീസ് പിടികൂടിയിരുന്നു.
ഇവരില്‍ നിന്നും പിക്കാസ്, ആക്‌സോ ബ്ലേഡ്, വടിവാള്‍, കത്തി, സ്‌ക്രൂഡ്രൈവര്‍, ലിവര്‍ തുടങ്ങിയ മാരകായുധങ്ങളും കണ്ടെടുക്കുകയുണ്ടായി. ഈ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് രണ്ട് റഫീഖുമാരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിരുന്നത്.
അന്തര്‍ ജില്ല കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി അറസ്റ്റില്‍

Related news:
അന്തര്‍ ജില്ല കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി അറസ്റ്റില്‍
Keywords: Kuniya, Robbery, Gang, Arrest, Kanhangad, Busstand, Kasaragod, Kerala, Malayalam news