കരിഓയില്‍ പ്രയോഗം നടത്തി സംഘര്‍ഷത്തിന് ശ്രമിച്ച 2 പേര്‍ പിടിയില്‍
Feb 16, 2012, 15:48 IST
കാഞ്ഞങ്ങാട്: ആറങ്ങാടിയില്‍ ബുധനാഴ്ച രാത്രി രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളിലും പേരുകളിലും കരിഓയില്‍ പ്രയോഗം നടത്തി സംഘര്‍ഷത്തിന് ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് മാതോത്തെ ദേവരാജന്റെ മകന്‍ മനു (23), കാഞ്ഞങ്ങാട് സൗത്ത് തമ്പുരാന്‍ വളപ്പിലെ ബാലന്റെ മകന്‍ ടി.വി.സജിത്ത്(22) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ്‌ഐ വി. ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും പേരുകളും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് സംഘം ആറങ്ങാടിയില്‍ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. യുവാക്കളില്‍ നിന്ന് കരിഓയിലും പോലീസ് പിടിച്ചെടുത്തു.
Keywords: Kasaragod, Kanhangad, Arrested, police, oil, Arangady kasaragodvartha, kasaragodnews.