വ്യാപാരി സ്‌കൂട്ടറില്‍ നിന്നും വീണു മരിച്ചു; വിവരമറിഞ്ഞ സുഹൃത്ത് ഹൃദയാഘാതംമൂലം മരിച്ചു
May 2, 2015, 14:00 IST
നീലേശ്വരം: (www.kasargodvartha.com 02/05/2015) ഫര്‍ണിച്ചര്‍ വ്യാപാരി സ്‌കൂട്ടറില്‍ നിന്ന് വീണ് മരിച്ച വിവരമറിഞ്ഞ സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചു. കയ്യൂര്‍ ചെറിയാക്കര വളപ്പില്‍ പരേതനായ രാഘവന്റെ മകനും കൊല്ലമ്പാറയിലെ ഫര്‍ണിച്ചര്‍ കടയുടമയുമായ കെ.വി രവീന്ദ്രനാണ് (55) കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ നിന്ന് കുഴഞ്ഞ് വീണ് മരിച്ചത്. ഈ വിവരമറിഞ്ഞ് സുഹൃത്തായ കൊല്ലമ്പാറ പയ്യങ്കുളത്തെ സി കുഞ്ഞിക്കണ്ണന് (57) ഹൃദയാഘാതമുണ്ടാകുകയും തളര്‍ന്ന് വീണ് മരണപ്പെടുകയുമായിരുന്നു.
കയ്യൂര്‍ ചെറിയാക്കരയില്‍ നിര്‍മിച്ച വീടിന്റെ ഗൃഹ പ്രവേശനവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് നിന്ന് കയ്യൂരിലേക്കുള്ള യാത്രക്കിടയില്‍ ചോയ്യങ്കോട്ട് വച്ചാണ് രവീന്ദ്രന്‍ സ്‌കൂട്ടറില്‍ നിന്നും കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ നീലേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉറ്റ സുഹൃത്തായ രവീന്ദ്രന്‍ മരിച്ച വിവരമറിഞ്ഞതോടെ കുഞ്ഞിക്കണ്ണന്‍ വീട്ടിനകത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിക്കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണത്തിന് അല്‍പ നേരം മുമ്പ് ഇരുവരും ഒരുമിച്ച് സംസാരിച്ചിരുന്നു.

Keywords : Nileshwaram, Death, Obituary, Friend, Scooter, Kasaragod, Kanhangad, K.V Ravindran, C Kunikannan, Two die after cardiac arrest.