city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; 9 പേരെ തിരിച്ചറിഞ്ഞു

വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; 9 പേരെ തിരിച്ചറിഞ്ഞു
Balan and Karinthalan
കാഞ്ഞങ്ങാട്: തായന്നൂര്‍ കുറ്റിയടുക്കത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ ഒട്ടനവധി പേര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ബലാത്സംഗം ചെയ്തുവെന്ന സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നു.

കുട്ടിയെ തനിച്ച് ബലാല്‍സംഗം ചെയ്ത സംഭവവും കൂട്ടബലാല്‍സംഗത്തിനിരയാക്കിയ വിവരവും വെളിച്ചത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ ഒമ്പതുപേരെ പോലീസ് ഇതിനകം തിരിച്ചറിഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ അയല്‍വാസികളായ കരിന്തളന്‍(50), ബാലന്‍(30), എന്നിവരെ ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍, അമ്പലത്തറ എസ്‌ഐ ടി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അനേ്വഷണസംഘം അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍ വലയിലായിട്ടുണ്ട്. നിരവധിപേര്‍ നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു.

കരിന്തളന്‍, ബാലന്‍ എന്നിവര്‍ക്ക് പുറമെ കുറ്റിയടുക്കം സ്വദേശികളായ രവി, രതീഷ്, ഗിരീശന്‍, സുധാകരന്‍, വിജേഷ്, ഹുസൈന്‍, എണ്ണപ്പാറയിലെ ഷാജി എന്നിവരും പെണ്‍കുട്ടിയെ നിരന്തരം ബലാല്‍സംഗം ചെയ്തുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍പ്പെട്ട മൂന്നുപേരാണ് ഇപ്പോള്‍ പോലീസ് വലയിലുള്ളത്.

പെണ്‍കുട്ടിയെ ആദ്യം ബലാല്‍സംഗം ചെയ്തത് ഒരു വര്‍ഷം മുമ്പ് കരിന്തളനാണ്. കുട്ടിയുടെ വിധവയായ അമ്മയുമായി കരിന്തളന്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരം അവിഹിത ബന്ധത്തിലേര്‍പ്പെടാറുണ്ട്. സ്ഥിരമായി കുട്ടിയുടെ വീട്ടിലെത്താറുള്ള കരിന്തളന്‍ പിന്നീട് അമ്മയില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ ബലപ്രേയാഗത്തിലൂടെ കീഴ്‌പ്പെടുത്തി നിരന്തരം പീഢിപ്പിച്ചുവരികയായിരുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.

കരിന്തളന്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കാര്യം സുഹൃത്ത് ബാലനോട് പറഞ്ഞതോടെ ബാലനും ഈ അവസരം മുതലാക്കി പെണ്‍കുട്ടിയെ നിരന്തരം പീഢിപ്പിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയെ ഇരുവരും ബലാല്‍സംഗം ചെയ്യുന്നുണ്ടെന്ന വിവരം മണത്തറിഞ്ഞ പലരും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം തുടര്‍ന്നു. ഇവരുടെ പേരുകള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയതോടെ ഇവരെ കൂടി കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

അതിനിടെ തായന്നൂര്‍ ഗവ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മാതാവിന് കൂടി പങ്കുണ്ടെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. പല സംഭവങ്ങളും അമ്മയുടെ അറിവോടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഇളയപെണ്‍കുട്ടിയെയും കൊണ്ട് വീട് പൂട്ടി സ്ഥലം വിട്ടത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കരിന്തളനും ബാലനും പണത്തിന് വേണ്ടി പലര്‍ക്കും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കാഴ്ചവെച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ അമ്മയുടെ അറിവോടെ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുവെന്നാണ് പോലീസിന്റെ സംശയം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരുമ്പോള്‍ കുറ്റിക്കാട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയും ബാലന്റെയും കരിന്തളന്റെയും വീടുകളില്‍ വെച്ചും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടിയെ പല ഭാഗങ്ങളിലേക്കും കൊണ്ടുപോയി നിരവധി പേര്‍ക്ക് കാഴ്ചവെച്ചുവെന്നും വ്യക്തമായിട്ടുണ്ട്.

സ്‌കൂളിലെ അധ്യാപകരോടാണ് പെണ്‍കുട്ടി താന്‍ നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയയാക്കുന്ന കാര്യം തുറന്നു പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ പെണ്‍കുട്ടി ഇതുസംബന്ധിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ പോലീസ് പ്രതികളുടെ വീടുകളിലും കുറ്റിക്കാട്ടിലും തെളിവെടുപ്പിന് കൊണ്ട് പോയി.

Keywords: Kasaragod, Kanhangad,Molestation, Student, School, Rape, 9, Arrest, Police, Thayyanur, Girl, Teacher, Child line, Case, Investigation, Mother, Identified, Balan and Karinthalan, Malayalam News, Kerala Vartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia