ബാറുടമയുടെ വീട് തകര്‍ത്ത കേസില്‍ കാര്‍ വാഷിംഗ് സെന്റര്‍ ഉടമയും സഹോദരനും അറസ്റ്റില്‍
Jul 4, 2013, 21:09 IST
കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ലാന്റ്മാര്‍ക്ക് ബാര്‍ ഉടമ പി.കെ. മോഹന്‍ദാസിന്റെ കൊവ്വല്‍പ്പള്ളിയിലെ വീടും കാറും അടിച്ചു തകര്‍ത്ത സംഭവത്തില്‍ കാര്‍ വാഷിംഗ് സ്ഥാപന ഉടമയും സഹോദരനും ഉള്‍പെടെ നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ലാന്റ്മാര്‍ക്ക് ബാര്‍ മാനേജരും മോഹന്‍ദാസിന്റെ മകനുമായ പി.കെ. ഹരീഷിന്റെ പരാതി പ്രകാരം കൊവ്വല്‍പ്പള്ളിയിലെ കാര്‍ വാഷിംഗ് സ്ഥാപന ഉടമയായ ജ്യോതിഷ് (34), സഹോദരന്‍ അനീഷ് (31) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കേസ്. ജ്യോതിഷിനെയും അനീഷിനെയും ഹൊസ്ദുര്‍ഗ് എസ്.ഐ.ഇ. വി. സുധാകരന്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ദാസിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ഇരുമ്പുവടി, കല്ല് തുടങ്ങിയവയുമായി വന്ന സംഘം വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡും തകര്‍ക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹരീഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.
ബിയറിന്റെ പണത്തെച്ചൊല്ലി ബാര്‍ ജീവനക്കാരും ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ബാര്‍ ഉടമയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം. ജ്യോതിഷും ലാന്റ്മാര്‍ക്ക് ജീവനക്കാരനായ ശ്രീനാഥും തമ്മിലാണ് ബിയറിന്റെ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ജ്യോതിഷ് ബാര്‍ പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി. പ്രശ്‌നത്തില്‍ ബാറിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടുപേരോട് വടിവാളും മറ്റുമായി വരാന്‍ ഫോണില്‍ വിളിച്ചു പറയണമെന്ന് ജ്യോതിഷ് ആവശ്യപ്പെട്ടു.
ഇതിനു ശേഷം ബാറില്‍ നിന്നും തിരിച്ചുപോയ ജ്യോതിഷ് സഹോദരനെയും മറ്റ് നാലംഗ സംഘത്തെയും കൂട്ടി ലാന്റ്മാര്‍ക്ക് ബാര്‍ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് ഭീഷണിമുഴക്കിയിരുന്നു. ഹരീഷ് രാത്രി കാഞ്ഞങ്ങാട് വിനായക തിയേറ്ററില്‍ പോയി പിതാവ് മോഹന്‍ദാസിനെയും കൂട്ടി കാറില്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അനീഷ് ഈ കാറിനുനേരെ കല്ലെറിഞ്ഞുവെങ്കിലും ഹരീഷ് ഇതുകാര്യമാക്കിയിരുന്നില്ല. ഭക്ഷണം കഴിച്ച ശേഷം രാത്രി മോഹന്‍ദാസും കുടുംബവും ഉറങ്ങുമ്പോഴാണ് വീടിന് നേരെ ആക്രമണമുണ്ടായത്.
കേസിലെ മറ്റ് പ്രതികള്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്തുന്നതിനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Keywords: Kanhangad, House, Attack, Case, Arrest, Bar, Kerala, Bar Owner, Car wash owner, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ലാന്റ്മാര്‍ക്ക് ബാര്‍ മാനേജരും മോഹന്‍ദാസിന്റെ മകനുമായ പി.കെ. ഹരീഷിന്റെ പരാതി പ്രകാരം കൊവ്വല്‍പ്പള്ളിയിലെ കാര്‍ വാഷിംഗ് സ്ഥാപന ഉടമയായ ജ്യോതിഷ് (34), സഹോദരന്‍ അനീഷ് (31) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കേസ്. ജ്യോതിഷിനെയും അനീഷിനെയും ഹൊസ്ദുര്‍ഗ് എസ്.ഐ.ഇ. വി. സുധാകരന്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ദാസിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ഇരുമ്പുവടി, കല്ല് തുടങ്ങിയവയുമായി വന്ന സംഘം വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡും തകര്‍ക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹരീഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.
ബിയറിന്റെ പണത്തെച്ചൊല്ലി ബാര്‍ ജീവനക്കാരും ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ബാര്‍ ഉടമയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം. ജ്യോതിഷും ലാന്റ്മാര്‍ക്ക് ജീവനക്കാരനായ ശ്രീനാഥും തമ്മിലാണ് ബിയറിന്റെ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ജ്യോതിഷ് ബാര്‍ പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി. പ്രശ്‌നത്തില്‍ ബാറിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടുപേരോട് വടിവാളും മറ്റുമായി വരാന്‍ ഫോണില്‍ വിളിച്ചു പറയണമെന്ന് ജ്യോതിഷ് ആവശ്യപ്പെട്ടു.
File Photo |