ടി വി അനുപമ കാഞ്ഞങ്ങാട് സബ്കലക്ടര്‍
Sep 6, 2012, 23:25 IST
Anupama |
കാഞ്ഞങ്ങാട്ട് സബ്കലക്ടയായി പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ വനിതയാണ് അനുപമ. 1989 ഏപ്രിലില്‍ സബ്കലക്ടറായി ചുമതലയേറ്റ കിരണ്‍സോണിയാണ് അനുപമയുടെ മുന്‍ഗാമി. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് 2010 ബാച്ചില്‍ ഐഎഎസ് പഠനം പൂര്‍ത്തിയാക്കിയ അനുപമ.
അക്കാദമിക് രംഗത്ത് നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലമായി അനുപമ നേടിയെടുത്തത് റാങ്കുകളുടെ പ്രവാഹമാണ്. സ്‌കൂള്‍ പഠനം പൊന്നാനി വിജയമാതാ കോണ്‍വെന്റ് ഹൈസ്‌കൂളില്‍. 2002 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ അനുപമ 13-ാം റാങ്ക് നേടി. 2004 ല്‍ തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അനുപമ ഹയര്‍സെക്കണ്ടറി തലത്തില്‍ മൂന്നാം റാങ്കിന് അര്‍ഹയായി.
ഗോവയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയ അനുപമ 92 ശതമാനം മാര്‍ക്കാണ് നേടിയത്. സിവില്‍ പരീക്ഷയിലും ഇവര്‍ക്ക് നാലാം റാങ്കുണ്ടായിരുന്നു. എഞ്ചിനീയറിങ്ങ് പഠനം തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ ഐഎഎസ് സ്വപ്‌നം കണ്ടിരുന്നു അനുപമ. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ജിയോഗ്രാ ഫിയും മലയാളവുമാണ് തിരഞ്ഞെടുത്തത്. കോഴിക്കോട് അസി.കലക്ടറായിരുന്നു. ആദ്യത്തെ സ്വതന്ത്ര ചുമതലയാണ് കാഞ്ഞങ്ങാട്ട് സബ് കലക്ടര്‍ എന്ന നിലയില്‍ നിര്‍വ്വഹിക്കുന്നത്.
Keywords: Anupama, Sub collector, Kasaragod, Kanhangad, IAS.