city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്യൂഷന്‍ സെന്ററിലെ പീഢനം: കുറുപ്പ് മെഡിക്കല്‍ ലീവെടുത്ത് മുങ്ങി

ട്യൂഷന്‍ സെന്ററിലെ പീഢനം: കുറുപ്പ് മെഡിക്കല്‍ ലീവെടുത്ത് മുങ്ങി
കാഞ്ഞങ്ങാട്: കോട്ടച്ചേരി ടൗണിലെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ നടന്ന ലൈംഗീക പീഢന സംഭവങ്ങള്‍ക്ക് മറപിടിക്കുകയും ഒത്താശ ചെയ്തുകൊടുക്കുകയും ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധത്തിന് വിധേയരാക്കിയെന്ന ആരോപണത്തിന് വിധേയനാവുകയും ചെയ്ത ഇലക്ട്രിസിറ്റി വകുപ്പ് പെരിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലെ ക്യാഷ്യര്‍ തിരിവനന്തപരും കിളിമാനൂര്‍ സ്വദേശി രാജേന്ദ്രകുറുപ്പ് (42) ഓഫീസില്‍ നിന്നും മുങ്ങിയത് മെഡിക്കല്‍ അവധിയില്‍.

ട്യൂഷന്‍ സെന്റര്‍ ഉടമ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നതോടെ ട്യൂഷന്‍ സെന്റര്‍ ഉടമ ബല്ലാ കടപ്പുറത്തെ   അ­ഷ്‌കറി നെ പോലീസ് വലയിലാക്കുന്ന നേരത്ത് രാജേന്ദ്ര കുറുപ്പ് പെരിയയില്‍ ഡ്യൂട്ടിയിലായിരുന്നു.   അ­ഷ്‌കര്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നറിഞ്ഞ കുറുപ്പ് ആഗസ്റ്റ് 17ന് ഈ വിവരത്തെതുടര്‍ന്ന് നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് വെപ്രാളത്തില്‍ ഇറങ്ങിപ്പോകുകയായിരുന്നു. പിറ്റേന്ന് ആഗസ്ത് 18ന് ഒരു മാസത്തേക്ക് മെഡിക്കല്‍ അവധികത്ത് നല്‍കി നാട്ടില്‍ നിന്ന് മുങ്ങിയ രാജേന്ദ്രകുറുപ്പിനെകുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

രാജേന്ദ്രകുറുപ്പിന്  അ­ഷ്‌കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.   അ­ഷ്‌കറിന്റെ നിയന്ത്രണത്തിലുള്ള ബല്ലാ കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു കുറുപ്പിന്റെ താമസം. ഇലക്ട്രിസിറ്റി വകുപ്പിലെ ജോലി കേവലം സൈഡ് ബിസിനസായി കൊണ്ട് നടന്നിരുന്ന കുറുപ്പിനുണ്ടായിരുന്നത് ട്യൂഷന്‍ മാനിയയായിരുന്നു.

കാഞ്ഞങ്ങാട്ടെയും പരിസരത്തെയും സമ്പന്നന്‍മാരായ അഭിഭാഷകരുടെയും ഡോക്ടര്‍മാരുടെയും മറ്റ് ഉന്നതരുടെയും മക്കള്‍ക്ക് മാത്‌സ് ട്യൂഷന്‍ എടുത്തിരുന്ന രാജേന്ദ്രകുറുപ്പ് അവര്‍ക്കിടയില്‍ ഇഷ്ട താരമായി മാറുകയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ കുറുപ്പ് പല ആണ്‍കുട്ടികളെയും പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിയെന്ന സൂചന ഇതിനകം പോലീസിലെത്തിയിട്ടുണ്ട്. കുറുപ്പിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഇലക്ട്രിസിറ്റി വകുപ്പ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

ആരോപണങ്ങളന്വേഷിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കാഞ്ഞങ്ങാട് ഇലക്ട്രിസിറ്റി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേന്ദ്രന്‍ പറഞ്ഞു. അതിനിടെ ഇലക്ട്രിസിറ്റി വകുപ്പിലെ ജോലിയില്‍ താല്‍­പര്യം കാട്ടാതെ ട്യൂഷന്‍ സെന്ററുകളില്‍ മിക്ക സമയവും ചിലവഴിച്ചുവന്നിരുന്ന രാജേന്ദ്രകുറുപ്പിനെതിരെ ഡി­പാര്‍ട്ട്‌മെന്റ് തലത്തില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനിരിക്കെയാണ് കുറുപ്പ് ലൈംഗീക പീഢന വിവാദത്തില്‍പ്പെട്ട് നാട്ടില്‍ നിന്ന് മുങ്ങിയത്.

1999 ലാണ് രാജേന്ദ്രകുറുപ്പ് ജില്ലയില്‍ ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലിക്കെത്തിയത്. 99-2001 വരെ ചിത്താരിയിലും പിന്നീട് കൊല്ലം ജില്ലയിലും 2004വരെ ഉദുമയിലും അതിനുശേഷം മാവുങ്കാലിലും ക്യാഷ്യറായി ജോലി നോക്കിയിരുന്ന കുറുപ്പ് പെരിയയില്‍ പുതിയ ഇലക്ട്രിസിറ്റി ഓഫീസ് നിലവില്‍ വന്നതോടെ അവിടെ ജോലിക്ക് കയറുകയായിരുന്നു.

അതിനിടെ   അ­ഷ്‌കറിനെതിരെ കൂടുതല്‍ തെളിവുകള്‍ എത്താന്‍ തുടങ്ങിയതോടെ അന്വേഷണ നടപടികളും വ്യാപിപ്പിച്ചിട്ടുണ്ട്. 2012 ആഗസ്റ്റ് 12 വരെ   അ­ഷ്‌കര്‍ ട്യൂഷന്‍ സെന്ററിലെ പല പെണ്‍കുട്ടികള്‍ക്കും നിരന്തരം തന്റെ കാമകേളികള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്.   അ­ഷ്‌കറിന്റെ പീഢനത്തിന് ഇരയായ കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥിനിയും മാതാവും ഇക്കാര്യം കാഞ്ഞങ്ങാട്ടെ ചില എസ് എഫ് ഐ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഒരു സംഘം എസ് എഫ് ഐ നേതാക്കള്‍ക്ക് ട്യൂഷന്‍ സെന്ററിന് അടുത്ത് വെച്ച്   അ­ഷ്‌കറിനെ കൈയ്യില്‍ കിട്ടിയിരുന്നു. അവര്‍ പരസ്യമായി തന്നെ   അ­ഷ്‌കറിനെ കൈയ്യേറ്റം ചെയ്തു. പല പെണ്‍കുട്ടികള്‍ക്കും മെസേജ് അയച്ചതായി  അ­ഷ്‌കര്‍ സമ്മതിക്കുകയായിരുന്നു. സംഭവത്തിന് ഇപ്പോഴുണ്ടായ ഗൗരവം തുടക്കത്തിലുണ്ടായിരുന്നില്ല. ട്യൂഷന്‍ സെന്ററിനെ ചുറ്റിപറ്റി കേവലം അഭ്യൂഹങ്ങളും കിംവദന്തികളുമാണ് ആദ്യം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കാഞ്ഞങ്ങാട്ട് നഗരത്തിലെ പ്രമാദമായ ലൈംഗീക പീഢന സംഭവം പുറത്തായത്.

Related news
ട്യൂഷന്‍ സെന്റ­റി­നെ­തി­രെ പ­രാ­തി പ്ര­വാഹം: പെണ്‍കു­ട്ടി­കള്‍ 11 തവണ പീ­ഢിപ്പി­ക്ക­പ്പെട്ടു

ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പീഡനം: MBBS വിദ്യാര്‍ത്ഥി അറസ്റ്റില്‍

Keywords: Molestation, Students, Tution centre, Accuse, Escape, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia