ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസ്: പീഡനം നടന്നിട്ടില്ലെന്ന് പെണ്‍ക്കുട്ടിയുടെ പിതാവ്
Feb 13, 2013, 19:51 IST
Askar |
ഇതേതുടര്‍ന്ന് കേസ് ഫയലുകള്‍ ഹാജരാക്കാനും കേസനേ്വഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാനും പ്രതേ്യക അനേ്വഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ.്പി രഘുരാമനെ ഹൈക്കോടതി വിളിപ്പിച്ചു. ചാപ്റ്റര്‍ കേസിന്റെ ഫയലുകള്‍ ബുധനാഴ്ച ഡി.വൈ.എസ്.പി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കാഞ്ഞങ്ങാട് നഗരത്തിലെ രണ്ട് ട്യൂഷന്‍ സെന്ററുകള്‍ തമ്മിലുള്ള കുടിപ്പകയാണ് പീഡനക്കേസിന് പിന്നിലെന്ന് സംശയിക്കുന്നതായി ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2012 ആഗസ്റ്റ് 20 നാണ് ചാപ്റ്റര്‍ ലൈംഗിക പീഡനക്കേസ് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിനടുത്തും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്തും പ്രവര്‍ത്തിച്ചുവന്നിരുന്ന ട്യൂഷന്‍സെന്ററിന്റെ നടത്തിപ്പുകാരനായ ബല്ലാകടപ്പുറം സ്വദേശി മുഹമ്മദ് അസ്‌കറിനെ(24)പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറോളം പെണ്‍കുട്ടികളെ അസ്‌കര്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച് പലതവണകളിലായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. അതേസമയം ആരും പരാതിയുമായി പരസ്യമായി രംഗത്തുവന്നിരുന്നില്ല. പ്രചരണങ്ങളും കിംവദന്തികളും പരിശോധിച്ച ശേഷമാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഈ കേസില്‍ സാക്ഷികളെ കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല.
ഹൊസ്ദുര്‍ഗ് സി.ഐ. കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് തുടക്കത്തില്‍ അനേ്വഷണം നടന്നിരുന്നത്. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രതേ്യക അനേ്വഷണസംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചു. കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി രഘുരാമിന്റെ മേല്‍നോട്ടത്തില്‍ വെള്ളരിക്കുണ്ട് സി.ഐ. അനില്‍കുമാര്‍, കാസര്‍കോട് വനിത പോലീസ് സി.ഐ. ശുഭാവതി എന്നിവരടങ്ങുന്ന പ്രതേ്യക സംഘമാണ് കേസന്വേഷിച്ചുവരുന്നത്.
പീഡനത്തിനിരയായി എന്ന് പറയപ്പെടുന്നവരെ കണ്ടെത്തി തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാതെ അനേ്വഷണസംഘം ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നതിനിടയിലാണ് കേസിന് വഴിത്തിരിവ് സൃഷ്ടിച്ച് ഒരു പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഒപ്പ് ബലമായി രേഖപ്പെടുത്തി താന്‍ പറയാത്ത മൊഴികള്‍ രേഖപ്പെടുത്തി തന്റെ മകളെ പരാതിക്കാരിയാക്കുകയായിരുന്നുവെന്നാണ് പിതാവ് ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇല്ലാത്ത പീഡനത്തിന്റെ പേരില്‍ തന്റെ മകള്‍ ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം ചിലര്‍ പന്താടുകയായിരുന്നുവെന്നും ഈ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇദ്ദേഹം ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടന്‍ഡറി സ്‌കൂളിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്റര്‍ അടിച്ചുതകര്‍ത്തുവെന്ന പരാതിയുമായി അസ്‌കര്‍ ഇപ്പോള്‍ രംഗത്തുവന്നത് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങി അഞ്ചുമാസം കഴിഞ്ഞ ശേഷമാണ് അസ്‌കര്‍ പുതിയ പരാതിയുമായി രംഗത്തുവന്നത്. ട്യൂഷന്‍ സെന്റിലെ ഉപകരണങ്ങള്‍ തകര്‍ത്ത് നാശനഷ്ടമുണ്ടാക്കിയെന്നാരോപിച്ച് യൂത്ത്‌ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകരായ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെയാണ് അസ്‌കര്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Chapter, Tution center, Molestation, Case, Girl's father, Complaint, High court, Enquiry, Kasaragod, Kanhangad, Kerala, Malayalam news, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News