ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ്
Feb 14, 2013, 19:09 IST
കാഞ്ഞങ്ങാട്: ചാപ്റ്റര്‍ ഇംഗ്ലീഷ് ട്യൂഷന്‍ സെന്ററില്‍ നടന്ന ലൈംഗിക പീഡനക്കേസില്‍ പോലീസ് ഉറച്ച നിലപാടില്‍. ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വാദിച്ച് ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിക്കുകയും കേസിന്റെ അന്വേഷണം നിലവിലുള്ള സംഘത്തെ മാറ്റി എ.ഡി.ജി.പിയെ കൊണ്ട് അന്വേ ഷിപ്പിക്കണമെന്നാവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കേസ് വിവാദത്തിലായതോടെ പെണ്‍കുട്ടിയുടെ പിതാവിന്റെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് പോലീസ് ശക്തമായ നിലപാട് സ്വീകരിച്ചു.
ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വിശദീകരിച്ച് കേസനേ്വഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി രഘുരാമന്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
പോലീസ് അറസ്റ്റ് ചെയ്ത ട്യൂഷന്‍ സെന്റര്‍ ഉടമ എം.ബി.ബി.എസ് വിദ്യാര്‍ഥി മുഹമ്മദ് അസ്‌കറിന്റെയും പീഡനത്തിനിരയായി എന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുടെയും മൊഴികള്‍ ശക്തമായ തെളിവുകളോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ വൈദ്യ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം തൃപ്തികരമായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Related news:
ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസ്: പീഡനം നടന്നിട്ടില്ലെന്ന് പെണ്‍ക്കുട്ടിയുടെ പിതാവ്
Keywords: Chapter tuition center, Molestation, Case, Police, Against, Girl's, Father, High court, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News