city-gold-ad-for-blogger

കാഞ്ഞങ്ങാട് കടപ്പുറത്ത് സുനാമി പദ്ധതി പ്രകാരം നിര്‍മ്മിച്ചത് 44 വീടുകള്‍; താക്കോല്‍ദാനം നടന്നത് 13 വീടുകളുടേത് മാത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/08/2015) സുനാമി പുനരധിവാസ പദ്ധതി പ്രകാരം കാഞ്ഞങ്ങാട് കടപ്പുറത്ത് നിര്‍മ്മിച്ചത് 44 വീടുകള്‍. എന്നാല്‍ താക്കോല്‍ദാനം നടത്തി കൈമാറിയത് 13 വീടുകള്‍ മാത്രം. സുരക്ഷിതത്വമുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇവ തുറന്നുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തത് തീരദേശത്ത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇടിഞ്ഞ് വീഴാറായ വീടുകളിലാണ് പല മത്സ്യത്തൊഴിലാളികളും താമസിക്കുന്നത്. ഇവര്‍ക്ക് താമസിക്കാനായി ഒരുക്കിയ പുതിയ വീടുകളാണ് തുറന്നുകൊടുക്കാതെ അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാണിക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ സംഹാരതാണ്ഡവം നടത്തിയപ്പോള്‍ നിരവധി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടമാവുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭൂമിയില്‍ വീട് നഷ്ടമായവര്‍ക്കും വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കും വേണ്ടിയാണ് പ്രത്യേകം വീടുകള്‍ നിര്‍മ്മിച്ചത്.

കാഞ്ഞങ്ങാട് കടപ്പുറത്ത് സുനാമി പദ്ധതി പ്രകാരം നിര്‍മ്മിച്ചത് 44 വീടുകള്‍; താക്കോല്‍ദാനം നടന്നത് 13 വീടുകളുടേത് മാത്രം
File Photo
കാഞ്ഞങ്ങാട് കടപ്പുറത്ത് 13 വീടുകള്‍ ഒഴികെ മറ്റുവീടുകളുടെ താക്കോല്‍ദാന ചടങ്ങ് എന്നുനടക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. അതേസമയം ചിലവീടുകള്‍ കയ്യേറി താമസവും ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് കടപ്പുറത്തിന്റെ സമീപ പ്രദേശമായ മരക്കാപ്പ് കടപ്പുറത്തെ രാമദാസിന്റെ കുടുംബം ഏതുനിമിഷവും തകര്‍ന്നുവീഴാരായ വീട്ടിലാണ് താമസിക്കുന്നത്. സുനാമി വീട് 16 നമ്പര്‍ അനുവദിച്ചിട്ടും താക്കോല്‍ദാന ചടങ്ങ് നടക്കാത്തതിനാല്‍ ഇവര്‍ക്ക് അവിടെ താമസിക്കാന്‍ കഴിയുന്നില്ല. ഈ വീട് മറ്റൊരു കുടുംബം കയ്യേറിയിട്ടുണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഇവരെ ഒഴിപ്പിക്കാന്‍ രാമദാസന്‍ നഗരസഭയ്ക്കും വില്ലേജ് ഓഫീസര്‍ക്കും ആര്‍.ഡി.ഒയ്ക്കും നിവേദനം നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല.

ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഭീതിയോടെയാണ് രാമദാസും കുടുംബവും കഴിയുന്നത്. എത്രയും വേഗം സുനാമി വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തുറന്നുകൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Keywords: Tsunami Rehabilitation Project, House, Kanhangad, Kasaragod, Kerala, Malabar Wedding.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia