തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍ ആവേശകരമായ പങ്കാളിത്തം; പങ്കെടുത്തത് 1,500 ഓളം പേര്‍
Jan 8, 2014, 17:59 IST
കാസര്‍കോട്: കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍ സ്ത്രീ- പുരുഷ ഭേദമെന്യേ കര്‍ഷകരുടെ ആവേശകരമായ പങ്കാളിത്തം. ഒരു മാസത്തോളമായി നടന്നുവരുന്ന പരിശീലന പരിപാടിയില്‍ ഇതിനകം 1,500 ഓളം പേര്‍ പങ്കെടുത്തു. ആറു ബ്ലോക്കുകളിലെ പരിശീലനമാണ് നടന്നുവരുന്നത്.
നീലേശ്വരം, പരപ്പ ബ്ലോക്കുകളിലുള്ളവര്‍ക്കുള്ള പരിശീലനം അടുത്ത ദിവസങ്ങളില്‍ നടത്തും. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് ,കാറഡുക്ക ബ്ലോക്കുകളിലെ പരിശീലനമാണ് പൂര്‍ത്തിയായത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള കൃഷിവകുപ്പിന്റെ തെങ്ങുകയറ്റയന്ത്ര പരിശീലനം നടത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.
കൂടാതെ 2,800 രൂപയോളം വിലയുള്ള തെങ്ങുകയറ്റ യന്ത്രം വെറും 500 രൂപയ്ക്ക് ഇവര്‍ക്ക് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും തെങ്ങുകയറ്റ യന്ത്രം ബ്ലോക്കുവഴി അതാതു കൃഷിഭവനില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.
സഹകരണ സ്ഥാപനമായ റെഡ്‌കോയാണ് തെങ്ങുകയറ്റ യന്ത്രങ്ങള്‍ കൃഷിവകുപ്പിന് ലഭ്യമാക്കുന്നത്. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം കൃഷിവകുപ്പു തന്നെ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ക്ഷാമം നേരിട്ടതും തെങ്ങുകയറ്റക്കാര്‍ക്കുള്ള കൂലി വര്‍ധിച്ചതുമാണ് കര്‍ഷകര്‍ക്ക് നേരിട്ട് പരിശീലനം നല്‍കാനും ആവശ്യമായ യന്ത്രങ്ങള്‍ നല്‍കുന്നതിനും കൃഷിവകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
കാസര്‍കോട്ട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍നോട്ടത്തിലാണ് പരിശീലനം നല്‍കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ വസന്ത ഷെട്ടി, ജയരാജ്, മഹേഷ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
സ്ത്രീകളാണ് പരിശീലനത്തില്‍ ആവേശകരമായി പങ്കെടുക്കുന്നതെന്ന് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നു. കൃഷിഭവന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന നാളികേര കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്വമേധയാ പരിശീലനത്തിന് വരുന്നവരേയും അധികൃതര്‍ നിരാശരാക്കുന്നില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മകളെ പിതാവ് വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടം
Keywords: Training in coconut tree climbing begins,Kasaragod, Nileshwaram, Parappa, Manjeshwaram, Kanhangad, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75