city-gold-ad-for-blogger

തുറന്ന ഗേറ്റിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് കണ്ട് ട്രെയിന്‍ നിര്‍ത്തിയിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2014) തുറന്ന ഗേറ്റിലൂടെ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ബസും മറ്റും വാഹനങ്ങളും കടന്നുപോകുന്നതു കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വെ ഗേറ്റില്‍ വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

സ്‌കൂള്‍ ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ പോകുന്നതു കണ്ടാണ് മംഗലാപുരം - കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ ലോക്കോപൈലറ്റ് നിര്‍ത്തിയിട്ടത്. ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.

പിന്നീട് ഗേറ്റ് അടച്ച് സിഗ്നല്‍ ലഭിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. തൊട്ടുമുമ്പ് ഒരു ട്രെയിന്‍ കടന്നുപോയിരുന്നു. വാഹനങ്ങളുടെ നീണ്ടനിര നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായപ്പോഴാണ് മംഗലാപുരം - കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വരുന്നതിന് ഇടയ്ക്ക് ഗേറ്റ് തുറന്നു കൊടുത്തത്. വാഹനങ്ങള്‍ തുരുതുരാ കടന്നുപോയപ്പോള്‍ ഗേറ്റ് കീപ്പറിന് ഗേറ്റ് അടക്കാന്‍ കഴിയാതെവന്നു. ഈ സമയത്താണ് ട്രെയിന്‍ എത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തുറന്ന ഗേറ്റിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് കണ്ട് ട്രെയിന്‍ നിര്‍ത്തിയിട്ടു

Keywords : Kanhangad, Railway-gate, Train, Accident, Natives, Kasaragod, Kerala, Iqbal Gate, Train stopped after seeing vehicles crossing railway track. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia