ആസ്ട്രേലിയന്‍ വിസ തട്ടിപ്പ് കേസില്‍ വിചാരണ അവസാനിച്ചു
Jul 14, 2012, 17:02 IST
കാഞ്ഞങ്ങാട് : നീലേശ്വരം കേന്ദ്രീകരിച്ച് നടന്ന പ്രമാദമായ ആസ്ട്രേലിയന്‍ വിസ തട്ടിപ്പ് കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് കോടതിയില്‍ പൂര്‍ത്തിയായി.
തൃശൂര്‍ സ്വദേശിയായ ദിനേശ് ബാബു, പരപ്പച്ചാല്‍ സ്വദേശികളായ ശശിധരന്, ശോഭന കുമാരി എന്നിവര്‍ പ്രതികളായ വിസ തട്ടിപ്പ് കേസിന്റെ വിചാരണയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ പൂര്‍ത്തിയായത്.
2009 ലാണ് ആസ്ട്രേലിയന്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേശ് ബാബുവിനെ മുഖ്യപ്രതിയാക്കിയും ശോഭന കുമാരിയെയും ശശിധരനെയും രണ്ടും മൂന്നും പ്രതികളാക്കിയും പോലീസ് കേസെടുത്തത്. നീലേശ്വരത്തും ചെറുവത്തൂരിലും മലയോര പ്രദേശങ്ങളിലും തമ്പടിച്ച് ആസ്ട്രേലിയയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ദിനേശ്ബാബുവും കൂട്ടാളികളായ ശശിധരനും ശോഭന കുമാരിയും തട്ടിയെടുത്തുവെന്നാണ് കേസ്.
ശശിധരനെയും ശോഭന കുമാരിയെയും ഇടനിലക്കാരാക്കിയാണ് ദിനേശ് ബാബു വിസ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടി ദിനേശ് ബാബു ചെറുവത്തൂരിലും നീലേശ്വരത്തും വാടക വീടുകളില്‍ താമസിച്ചിരുന്നു. ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം ദിനേശ് ബാബു നാട്ടില്‍ നിന്ന് മുങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ തട്ടിപ്പിനിരയായവരില്‍ ചിലര്‍ ദിനേശ് ബാബു താമസിച്ചിരുന്ന വാടക വീട്ടിലെത്തി ഫര്‍ണ്ണീച്ചര്‍ സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയിരുന്നു. പണം നഷ്ടമായര്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ദിനേശ് ബാബു അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
ശോഭന കുമാരിയെയും ശശിധരനെയും പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ദിനേശ് ബാബുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദിനേശ് ബാബുവിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ശോഭന കുമാരിയെയും ശശിധരനെയും കോടതി വിസ്തരിച്ചു. ദിനേശ് ബാബുവിന്റെ കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

Keywords: kasaragod, Kanhangad, Fake passport, case, court