കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: ചിത്ര സാഹിത്യോത്സവം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും
Feb 19, 2013, 18:51 IST
കാഞ്ഞങ്ങാട്: ഫെബ്രുവരി 22 മുതല്‍ 26 വരെ കാഞ്ഞങ്ങാട് എസ്.എസ്.എന്‍.ഐ.ടിയില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ചിത്ര സാഹിത്യോത്സവം 22 ന് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
23 ന് ചിത്ര-സാഹിത്ത്യോത്സവത്തിന്റെ സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ) ഉദ്ഘാടനം ചെയ്യും. സ്റ്റേജിതര മത്സരങ്ങള്‍ 24 ന് പി. കരുണാകരന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്യുക.
ചടങ്ങില്‍ പ്രശസ്ത സിനിമാതാരം സനൂഷ മുഖ്യാതിഥിയായിരിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആമുഖ പ്രഭാഷണവും സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ. പി കുട്ടികൃഷ്ണന്‍ രക്ഷാധികാരി പ്രസംഗവും നടത്തും. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും.
കലോത്സവത്തിന്റെ സമാപന സമ്മേളനം 26 ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍) ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂണിയന്‍ ജനറല്‍ സെക്രട്ടറി രതീഷ് രാജു, കണ്‍വീനര്‍ ഷാലുമാത്യു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ .ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലോത്സവത്തിന്റെ മീഡിയ റൂം രാവിലെ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാളുമായ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് ടി. കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി മുഖ്യാതിഥിയായിരുന്നു. കെ. ബാലകൃഷ്ണന്‍ പ്രസംഗിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ. സജേഷ് സ്വാഗതവും, രതീഷ് രാജു നന്ദിയും പറഞ്ഞു.
Keywords: Principal, Actress, Art-Fest, College, Committee, Conference, Inaguration, Kanhangad, Kannur University, Secretary, University, President, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.