city-gold-ad-for-blogger

പടന്നക്കാട് മേല്‍പാലത്തില്‍ വ്യാജ രശീത് ഉപയോഗിച്ച് ടോള്‍ പിരിവ്

പടന്നക്കാട് മേല്‍പാലത്തില്‍ വ്യാജ രശീത് ഉപയോഗിച്ച് ടോള്‍ പിരിവ്
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പാലത്തില്‍ വ്യാജ രശീത് ഉപയോഗിച്ച് ടോള്‍ പിരിവ് നടത്തുന്ന വിവരം വെളിച്ചത്തുവന്നു.

കഴിഞ്ഞ രണ്ടുദിവസമായി രാത്രികാലങ്ങളില്‍ പരിശോധനക്കിറങ്ങിയ സ്ഥലത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാജ രശീതുകള്‍ പിടിച്ചെടുത്തതോടെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു.

ദേശീയ പാത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പടന്നക്കാട് ടോള്‍ പിരിവ് നടത്തിവരുന്നത്. വിവിധ രശീതുകളില്‍ അതാത് ദിവസത്തെ തീയതിയും ദേശീയ പാത വിഭാഗത്തിന്റെ രശീതും രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഒറിജിനല്‍ രശീത്. കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത രശീതിയില്‍ തീയതിയോ ദേശീയ പാത വിഭാഗത്തിന്റെ സീലോ രേഖപ്പെടുത്തിയിരുന്നില്ല.

ടോള്‍ പിരിവില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന സൂചന നേരത്തെതന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് ശരിവെക്കുന്നതാണ് വ്യാജ രശീതിയുടെ കണ്ടെത്തല്‍. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയം ബലപ്പെട്ടിട്ടുണ്ട്. സീരിയല്‍ നമ്പര്‍പോലും ഇല്ലാത്ത രീതിയിലാണ് വ്യാജ രശീതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തം.

പടന്നക്കാട് മേല്‍പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതോടെ അടുത്ത് മൂന്ന് മാസത്തേക്ക് ദേശീയ പാത വിഭാഗമാണ് ടോള്‍ പിരിവിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്. മൂന്ന് മാസം കഴിഞ്ഞ് ടോള്‍ പിരിവ് കരാറുകാരനെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനിച്ചത്. പരിസരവാസികളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് പിരിവിന്റെ മറവില്‍ വ്യാജ രശീതിയുടെ കടന്നുകയറ്റം.

Keywords: Padnakkad, Railway Over Bridge, Toll collection, Fake receipt, DYFI, Kanhangad, Kasaragod, Kerala, Malayalam news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia