രണ്ടരവയസുകാരി ആശുപത്രികെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിലൂടെ താഴെവീണ് മരിച്ചു
Jun 22, 2013, 14:58 IST
കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ ആശുപത്രികെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി മുക്താറിന്റെ മകള്‍ ശൈഖ് മര്‍വ (രണ്ടര) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മംഗലാപുരം കൊളാക്കോ ആശുപത്രികെട്ടിടത്തില്‍ നിന്നാണ് വീണത്.
പ്രസവ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മാതാവ് പുത്തൂര്‍ സ്വദേശിനി നൂര്‍ജഹാനോടൊപ്പം ആശുപത്രിയില്‍ വന്നതായിരുന്നു കുട്ടി. നൂര്‍ജഹാന്റെ രണ്ടാമത് പ്രസവത്തിനായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിയില്‍ അഴികളില്ലാത്ത ജനലിന്റെ അരികില്‍ സഹോദരിയോടൊപ്പം കളിക്കുമ്പോഴാണ് കുട്ടി ജനലിലൂടെ താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കെ.എം.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കാഞ്ഞങ്ങാട് സ്വദേശിയായ മുക്താറും കുടുംബവും അഡ്യാര്‍ കണ്ണൂറിലാണ് താമസം. മംഗലാപുരം ടൗണില്‍ ഓട്ടോ ഡ്രൈവറാണ് മുക്താര്‍. നൂര്‍ജഹാന്റെ ആദ്യപ്രസവത്തിലെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളാണ് മരിച്ച മര്‍വ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് വഴിവെച്ചതെന്ന് മുക്താര്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തില്‍ കദ്രിപോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Baby, Obituary, Kerala, Kanhangad, Hospital, Building, Injured, Child, Toddler falls off second floor of hospital, dies, Auto Driver, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.