സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരി പിടിയില്‍
Jul 7, 2012, 15:19 IST
കാഞ്ഞങ്ങാട്: സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം കടയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല, സിഗരറ്റ് തുടങ്ങിയവ വില്‍പ്പന നടത്തിയ നാമദേവിനെയാണ് (51) ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കര്‍ശനമായി നിരോധിച്ച സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വില്‍പ്പനയിലേര്‍പ്പെടുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.

Keywords: Kasaragod, Kanhangad, Filter, School, Shopkeeper, Arrest.