ടി.കെ.കെ. സ്മാരക പുരസ്‌ക്കാരം കടന്നപ്പള്ളി രാമചന്ദ്രന്
Jul 16, 2012, 11:21 IST
കാഞ്ഞങ്ങാട്: പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ടി.കെ.കെ. നായരുടെ സ്മരണക്ക് ടി.കെ.കെ. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌ക്കാരം മുന്‍മന്ത്രിയും എം.പിയുമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്. അഞ്ച് പതിറ്റാണ്ടിലേറെയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയ കടന്നപ്പള്ളിയുടെ രാഷ്ട്രീയ രംഗത്തെ വിശുദ്ധിയും സത്യസന്ധതയും പരിഗണിച്ചാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.
എടമന യു.പി. സ്‌കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയായിരിക്കെ ഐ.എസ്.യു. യൂണിറ്റ് പ്രസിഡണ്ട്, കെ.എസ്.യു. രൂപീകരണത്തോടെ കെ.എസ്.യു. ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡണ്ട്, കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കണ്ണൂര്‍ എസ്.എന്‍. കോളേജ് യൂണിയന്‍ സെക്രട്ടറിയായിരിക്കെ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആന്റണി കെ.എസ്.യു. പ്രസിഡണ്ടായിരിക്കെ ഉമ്മന്‍ചാണ്ടിയോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. പിന്നീട് സംസ്ഥാന പ്രസിഡണ്ടായി.
തിരുവനന്തപുരം ലോകോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കടന്നപ്പള്ളി 1971-ല്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ വീണ്ടും കാസര്‍കോട് നിന്ന് വിജയിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരുടെ കണ്‍വീനറായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണം തൊട്ട് അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയാണ്.
1980-ല്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെ ടുക്കപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ എടക്കാട് നിന്ന് പ്രതിനിധീകരിച്ച് തെരഞ്ഞടുക്കപ്പെട്ടു. രണ്ട് വര്‍ഷം ദേവസ്വം മന്ത്രിയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ടാണ്. ചെമ്പിലോട് പഞ്ചായത്തിലെ ചെറുവച്ചേരി സി.വി. കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ. പാര്‍വ്വതിയുടെയും മകനായി 1944 ജൂലൈ ഒന്നിന് ജനിച്ചു. ഭാര്യ: റിട്ട. അധ്യാപിക ടി.എം. സരസ്വതി. പി.വി. മിഥുന്‍ ഏക മകന്‍.
ജൂലൈ 22ന് ഞായറാഴ്ച കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അവാര്‍ഡ് സമര്‍പ്പണം നടത്തും. ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ.കെ.പി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്‌ലം, ട്രഷറര്‍ എ.വി.രാമകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: TKK Award, Kadannappally Ramachandran, Kanhangad, Kasaragod