'ശ്രീ നാരായണ ഗുരു ആള്‍ ദൈവമാണെന്നുപറയുന്നവരെ കാലം ശിക്ഷിക്കും'
Nov 20, 2012, 17:03 IST
കാഞ്ഞങ്ങാട്: സാമുഹ്യ നീതി നിഷേധിക്കുന്ന ശക്തികള്‍ക്കെതിരെ സാമുദായിക ശക്തി സമാഹരണം ആണ് എസ്.എന്‍.ഡി.പി. യോഗം ലക്ഷ്യമിടുന്നതെന്ന് ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ഫെബ്രുവരി രണ്ടിന് കോഴിക്കോട് നടക്കുന്ന എസ്.എന്‍.ഡി.പി. മലബാര്‍ മഹാസംഗമത്തിന്റെ മുന്നോടിയായി ഹൊസ്ദുര്‍ഗ് യുണിയന്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അരയാക്കണ്ടി സന്തോഷ്.
എന്നും പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ അല്ല കേരളത്തിലെ പിന്നോക്ക സമുദായം. അവകാശ സംരക്ഷണത്തിനുള്ള പോരാട്ടം നടത്തുമ്പോള്‍ അതിനെ വര്‍ഗീയം എന്ന് പറഞ്ഞു മാറ്റി നിര്‍ത്താന്‍ നോക്കരുത്. എന്‍.എസ്.എസ് , എസ്.എന്‍.ഡി.പി. ഐക്യം യഥാര്‍ഥ്യമായപ്പോള്‍ അതിനെ തുരങ്കം വെക്കാന്‍ നീക്കം നടത്തുന്ന ശക്തികളെ ഈ സമുദായം തിരിച്ചറിയും. ശ്രീ നാരായണ ഗുരുദേവനെ ആള്‍ ദൈവമാണെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് കാലം ശിക്ഷ നല്‍കും. യോഗത്തിന്റെ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവര്‍ പാഠം പഠിക്കും. മലബാര്‍ മഹാസംഗമം യോഗത്തിന്റെ കരുത്തു തെളിയിക്കല്‍ ആകുമെന്നും അരയാക്കണ്ടി സന്തോഷ് കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ യുണിയന്‍ പ്രസിഡന്റ് പി. വി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി. ദാമോദര പണിക്കര്‍, യോഗം ഡയരക്ടര്‍ സി. നാരായണന്‍, മുന്‍ ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഉദിനൂര്‍ സുകുമാരന്‍, യൂത്ത് മൂവ്‌മെന്റ് യുണിയന്‍ പ്രസിഡന്റ് എക്കാല്‍ രാഘവന്‍, വനിതാ സംഘം യുണിയന്‍ പ്രസിഡന്റ് പി. നാരായണി ടീച്ചര്‍, സെക്രട്ടറി ഗീതാ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. യുണിയന്‍ സെക്രട്ടറി കെ. കുമാരന്‍ സ്വാഗതവും കെ. അമ്പാടി നന്ദിയും പറഞ്ഞു. മേഖല സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു.

Keywords: SNDP, Hosdurg, Conference, Arayakandi Santhosh, Kanhangad, Kasaragod, Kerala, Malayalam news, Time will punish those who says Sree Narayana Guru was God