വാഹനാപകട കേസില്‍ പെരിയാട്ടടുക്കം റിയാസിന് മൂന്നുവര്‍ഷം തടവ്
Aug 30, 2012, 12:46 IST
കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് പെരിയാട്ടടുക്കം റിയാസിനെ വാഹനാപകട കേസില്‍ കോടതി മൂന്നുവര്‍ഷം തടവും 2,000 രൂപ പിഴയും ശിക്ഷിച്ചു.
2011 മാര്‍ച് ഏഴിനു കുമ്പള നായ്ക്കാപ്പില്‍ സ്കോര്‍പിയോ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് നാലു പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ കേസിലാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ നാലു മാസം കൂടി തടവനുഭവിക്കണം. ബണ്ട്വാള്‍ സ്വദേശികളായ പി. ലക്ഷ്മണ, രഞ്ജിനി, ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
Keywords: Periyettadukkam Riyas, Punishment, Court, Accident case, Kanhangad, Kasaragod