മാലതട്ടിപ്പറിക്കാന്‍ ശ്രമിച്ച നാടോടികള്‍ അറസ്റ്റില്‍
Mar 19, 2012, 11:00 IST
കാഞ്ഞങ്ങാട്: മാലപൊട്ടിക്കാന്‍ ശ്രമിച്ച മൂന്ന് നാടോടി യുവതികളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
കോയമ്പത്തൂര്‍ സിംഗൂര്‍ വിനായക കോവില്‍ സ്വദേശികളായ മഞ്ജു (18), മല്ലിക (22), സിന്ധു (20) എന്നിവരാണ് പിടിയിലായത്. ഇവരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ടൗണിലാണ് സംഭവം.
പള്ളിക്കര പാക്കത്തെ ഗീതയുടെ കഴുത്തിലെ മൂന്ന് പവന്റെ മാലപൊട്ടിക്കാനാണ് ശ്രമിച്ചത്. ഗീത ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ നാടോടികള്‍ മാലയില്‍ പിടിത്തമിട്ടതിനിടയില്‍ ഗീത നാടോടികളെ പിടികൂടുകയായിരുന്നു.

Keywords: kasaragod, Kanhangad, Robbery-Attempt, Arrest