കാഞ്ഞങ്ങാട് നഗരത്തില്‍ പട്ടാപകല്‍ 15,000 രൂപ പിടിച്ചുപറിച്ചു
Aug 30, 2012, 23:36 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ മധ്യവയസ്‌കന്‍ പട്ടാപകല്‍ പിടിച്ചുപറിക്കിരയായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത്സ മദ്യശാലയ്ക്ക് മീപത്ത് കൂടി നടന്നു പോവുകയായിരുന്ന മധ്യവയസ്‌കന്റെ 15,000 രൂപ അജ്ഞാതസംഘം തട്ടിയെടുത്തത്.
അടുത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്‌കന്‍ മദ്യശാലക്ക് സമീപത്തു കൂടി നടന്നു വരുമ്പോള്‍ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തുകയും ബലമായി ഇദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കീശയില്‍ നിന്നും പണമടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചെടുക്കുകയുമായിരുന്നു. മധ്യവയസ്‌കന്‍ സംഘത്തില്‍ നിന്നും പേഴ്‌സ് തിരിച്ചു വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും സംഘം ഇദ്ദേഹത്തെ തള്ളിവീഴ്ത്തി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു.
ബഹളം വെച്ചു കൊണ്ട് മധ്യവയസ്‌കന്‍ സംഘത്തിന്റെ പിറകെ ഓടിയെങ്കിലും ഇവര്‍ കടന്നു കളഞ്ഞു. കയ്യിലുണ്ടായിരുന്ന പണമത്രയും നഷ്ടമായതിലുള്ള മനോവിഷമത്തില്‍ പൊട്ടിക്കരഞ്ഞ ഇദ്ദേഹത്തെ ചിലര്‍ ആശ്വസിപ്പിച്ച് പോലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയും പരാതി അറിയിക്കുകയും ചെയ്തു. ഓണത്തിരക്ക് മുതലെടുത്ത് കാഞ്ഞങ്ങാട് നഗരത്തില്‍ പിടിച്ചു പറിക്കാരും മോഷ്ടാക്കളും താവളമുറപ്പിച്ചിരിക്കുകയാണ്.
നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലും ബസുകളിലും കയറിപ്പറ്റിയാണ് യാത്രക്കാരെയും മറ്റും സംഘം പിടിച്ചുപറിക്കിരയാക്കുന്നത്. തിരക്ക് മുന്‍നിര്‍ത്തി നഗരത്തില്‍ പോലീസ് സംഘത്തെ നിരീക്ഷണത്തിന് നിയോഗിച്ചെങ്കിലും മോഷ്ടാക്കള്‍ക്ക് ഇതൊന്നും ബാധകമാകുന്നില്ല.
ഒരാഴ്ച മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഒരു യുവാവിന്റെ പണം മോഷ്ടാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവാവ് ബഹളം വെച്ചു കൊണ്ട് മോഷ്ടാക്കളുമായി മല്പിടുത്തത്തിലേര്പെടുകയും പാടുപെട്ട് പണം തിരിച്ചു പിടിക്കുകയുമായിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്, റെയില്‍വേസ്‌റ്റേഷന്‍ റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷ്ടാക്കളും പിടിച്ചു പറിക്കാരും വിലസുന്നത്.

Keywords: Robbery, Money, Kanhangad town, Kasaragod