city-gold-ad-for-blogger

പുതിയ കോട്ടയിലെ നാല് വ്യാപാര സ്ഥാപനങ്ങഇല്‍ കവര്‍ച്ച

പുതിയ കോട്ടയിലെ നാല് വ്യാപാര സ്ഥാപനങ്ങഇല്‍ കവര്‍ച്ച
കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ നാല് വ്യാപാര സ്ഥാപനങ്ങളില്‍ വ്യാഴാഴ്ച രാത്രി കവര്‍ച്ച നടന്നു. പുതിയ കോട്ട മാര്‍ക്കറ്റിന് സമീപത്തെ കടകളുടെ ഷട്ടറുകളും മറ്റും കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. പുതിയകോട്ട മാര്‍ക്കറ്റിലെ പച്ചക്കറി സണ്‍സ്, എച്ച്.ഇ.എന്റര്‍പ്രൈസസ്, ഭരത് ഗോപാല്‍ അസോസിയേറ്റ്, ജനത സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
പച്ചക്കറി സണ്‍സില്‍ നിന്ന് 3000 രൂപയോളം വരുന്ന നാണയങ്ങളും എച്ച്.ഇ.എന്റര്‍ പ്രൈ സസില്‍ നിന്ന് 600 രൂപയും ഭരത് ഗോപാല്‍ അസോസിയേറ്റ് സ്ഥാപനത്തില്‍ നിന്ന് 15,000 സിഗരറ്റുകളും 200 ഓളം രൂപയുടെ ചില്ലറ നാണയങ്ങളും ജനത സ്റ്റോറില്‍ നിന്ന് ഏതാനും നാണയങ്ങളും കവര്‍ച്ച ചെയ്തിട്ടുണ്ട്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് കവര്‍ച്ച നടന്ന കടകളിലെത്തി പരിശോധന നടത്തി.
പുതിയ കോട്ടയില്‍ 4ഓ ളം കടകളില്‍ കവര്‍ച്ച നടന്ന സംഭവംവ്യാപാരികളെ കടു ത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും തമ്പടിച്ചിരിക്കുകയാണ്. സ ന്ധ്യ മയങ്ങിയാല്‍ ഇവരുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുറ്റിക്കോലില്‍ ഏഴ് കട കളിലും ചെറുവത്തൂരില്‍ ആ റ് കടകളിലും കവര്‍ച്ച നടന്നി രുന്നു. കാസര്‍കോട് ജില്ലയില്‍ കടകള്‍ കേന്ദ്രീകരിച്ചുള്ള കവ ര്‍ച്ചകള്‍ വ്യാപകമാകുന്നു വെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

Keywords: kasaragod, Kanhangad, Shop, Robbery,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia