പീഡനത്തിനിരയായ തായന്നൂര്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു
Jan 7, 2013, 16:58 IST
കാഞ്ഞങ്ങാട്: ലൈംഗിക പീഡനത്തിനിരയായ തായന്നൂര്‍ കുറ്റിയടുക്കത്തെ 16 കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ശേഖരിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) കോടതി മജിസ്‌ട്രേറ്റ് ജലജാ റാണി രഹസ്യമൊഴിയെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു.
തായന്നൂര്‍ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ എട്ട് പേര്‍ അറസ്റ്റിലായെങ്കിലും ഒരു പ്രതി ഒളിവിലാണ്. വിമുക്ത ഭടനായ കുറ്റിയടുക്കത്തെ ഗിരീഷാണ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഗിരീഷിനെ പിടികൂടുന്നതിനായി ഹൊസ്ദുര്‍ഗ് സിഐ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്നത്. ഒരു വര്‍ഷക്കാലം ഒന്‍പതോളം പേരുടെ നിരന്തരമായ ലൈംഗിക ചൂഷണത്തിന് വിധേയയായ പെണ്‍കുട്ടിയെ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അയല്‍വാസികളായ രണ്ട് പേര്‍ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇക്കാര്യം പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയും ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തത്.

Keywords: Thayannur, Molestation, Case, Court, Hosdurg, Magistrate, Kanhangad, Kasaragod, Kerala, Malayalam news