തായന്നൂര്‍ പെണ്‍വാണിഭം: പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍
Dec 22, 2012, 19:50 IST
കാഞ്ഞങ്ങാട്: തായന്നൂര്‍ സ്വദേശിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ കൂടി ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വടശേരിക്കര ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ തായന്നൂര്‍ കുറ്റിയടുക്കത്തെ പതിനേഴുകാരനെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ. വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ടയില്‍ നിന്നും കാഞ്ഞങ്ങാട്ട് തീവണ്ടിയിറങ്ങിയ വിദ്യാര്‍ത്ഥി തുടര്‍ന്ന് തായന്നൂരിലെത്തിയ ശേഷം വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് പോലീസ് പിടിയിലായത്. തായന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പത്തനംതിട്ടയിലേക്ക് പോയ രതീഷ് അവിടെ ഹോസ്റ്റലില്‍ താമസിച്ച ശേഷം സ്‌കൂളില്‍ പഠനം തുടരുകയായിരുന്നു. പിന്നീടാണ് പെ ണ്‍കുട്ടിയെപീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതായി അറിഞ്ഞത്. തന്നെ അന്വേഷിച്ച് പോലീസ് പത്തനംതിട്ടയിലേക്ക് വരുന്നതായി അറിഞ്ഞ വിദ്യാര്‍ത്ഥി ഇതോടെ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ഈ കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ പട്ടാളക്കാരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തായന്നൂര്‍ കുറ്റിയടുക്കത്തെ ഗിരീഷാണ് കഴിഞ്ഞ ദിവസം മുന്‍ കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കി.
ഗിരീഷിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസ് റിപോര്‍ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. തായന്നൂര്‍ പെണ്‍വാണിഭകേസില്‍ 9 പ്രതികളില്‍ എട്ട് പേരെ ഇതിനകം ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തു. പ്ലസ്ടു വിദ്യാര്‍ത്ഥിയുടേത് ഒഴികെ റിമാന്‍ഡില്‍ കഴിയുന്ന ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (1) കോടതി തള്ളിയിരുന്നു.

Keywords: Thayannur, Sex racket, Case, Plus two, Student, Arrest, Kanhangad, Kasaragod, Kerala, Malayalam news, Thayannoor sex scandal: Plus two student arrested