ചെമ്മട്ടംവയലില്‍ തട്ടുകട തീവെച്ചു നശിപ്പിച്ചു
Dec 28, 2012, 17:41 IST
കാഞ്ഞങ്ങാട്: ബല്ലത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ തട്ടുകട തീവെച്ച് നശിപ്പിച്ചു. ബല്ല മഞ്ഞവീട്ടിലെ കുഞ്ഞിരാമ പൊതുവാളിന്റെ മകന്‍ മുരളിയുടെ തട്ടുകടയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചത്. തട്ടുകടയ്ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീപിടുത്തം ശ്രദ്ധയില്‍പെട്ട സമീപത്തെ ടാങ്കര്‍ ലോറിക്കാര്‍ ഹൈവേ പോലീസിനെ വിവരമറിയിക്കുകയും പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയുമായിരുന്നു. അപ്പോഴേക്കും തട്ടുകട പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
തൊട്ടടുത്ത ഭാഗങ്ങളിലേക്ക് തീ പടര്‍ന്നിരുന്നുവെങ്കില്‍ വന്‍ ദുരുന്തം തന്നെ സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ചായയും കഞ്ഞിയും വില്‍പന നടത്തുന്ന തട്ടുകടയാണ് കത്തിച്ചാമ്പലായത്. അയ്യപ്പഭക്തനായ മുരളിയുടെ തട്ടുകട തീവെച്ച് നശിപ്പിച്ച സംഭവം നാട്ടില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി.
മുരളിയുടെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമാണ് തട്ടുകട കത്തിനശിച്ചതിലൂടെ ഇല്ലാതായിരിക്കുന്നത്. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യദ്രോഹികളാണ് തീവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട്, ഞാണിക്കടവ് ഭാഗങ്ങളില്‍ വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ബല്ലയില്‍ തീവെപ്പുണ്ടായിരിക്കുന്നത്.
കാഞ്ഞങ്ങാടിന്റെ സമീപ തീരപ്രദേശങ്ങളില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്ന് വരുന്നത്.
ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചെമ്മട്ടംവയല്‍, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിലും പ്രശ്‌നങ്ങള്‍ സൃ ഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

Keywords: Chemmattamvayal, Thattukada, Fire, Kanhangad, Kasaragod, Kerala, Malayalam news, Kerala Vartha.