തീവണ്ടിയില്‍ നിന്ന് വീണ് തഞ്ചൂവൂര്‍ സ്വദേശിക്ക് ഗുരുതര പരിക്ക്
Jan 28, 2013, 20:08 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്നുള്ള തീവണ്ടി യാത്രക്കിടെ തെറിച്ചുവീണ് തഞ്ചാവൂര്‍ സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തഞ്ചാവൂരിലെ രാജഗോപാലിന്റെ മകനും കാഞ്ഞങ്ങാട്ട് ആശാരിപ്പണിക്കാരനുമായ ശരവണനാണ് (30) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
തഞ്ചാവൂരിലേക്ക് പോകാനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ കയറിയതായിരുന്നു ശരവണന്‍. വണ്ടി റെയില്‍വേ സ്റ്റേഷന്‍ വിട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരിക്കുകയായിരുന്ന ശരവണന്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. പാളത്തിന് പുറത്ത് തലയിടിച്ച് വീണതിനെത്തുടര്‍ന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ശരവണനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Train, Accident, Thanchavoor native, Critical, Injured, Kanhangad, Kasaragod, Kerala, Malayalam news, Thanjavoor native fell from train